ബിഎസ്എന്‍എല്ലിന്റെ 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം

പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സര്‍വീസ് മെച്ചപ്പെടുത്തുക, ഫൈബര്‍ ശൃംഖല വിപുലീകരിക്കുക, നഷ്ടം നികത്തുക തുടങ്ങിയവയാണ് പാക്കേജ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

നാലുവര്‍ഷത്തേയ്ക്കാണ് പാക്കേജ്. 43,964 കോടി രൂപയുടെ ധനസഹായം അടക്കമാണ് പാക്കേജ്. സാമ്പത്തികേതര സഹായമായി 1.20 ലക്ഷം കോടി രൂപയും ബിഎസ്എന്‍എല്ലിന് ലഭിക്കും. ആദ്യ രണ്ടുവര്‍ഷം തന്നെ പാക്കേജിന്റെ ഭൂരിഭാഗവും നിര്‍വഹിക്കും. 

സ്‌പെക്ട്രം അനുവദിക്കുന്നതിനും മൂലധന ചെലവിനും മറ്റുമാണ് ധനസഹായം പ്രയോജനപ്പെടുത്തുക എന്ന് മന്ത്രി പറഞ്ഞു. നഷ്ടം നികത്തുന്നതിന് സോവറിന്‍ ഗ്യാരണ്ടി ബോണ്ട് ഇറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. നിലവില്‍ 30,000 കോടി രൂപയുടെ കടമാണ് ബിഎസ്എന്‍എല്ലിന് ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com