കുട്ടികള്‍ക്കു ദിവസം രണ്ടു മണിക്കൂര്‍ ഇന്റര്‍നെറ്റ് മതി; നിയന്ത്രണമേര്‍പ്പെടുത്താന്‍ ചൈന

18ന് താഴെ പ്രായമായവർക്ക് രാത്രി 10 മുതൽ രാവിലെ ആറ് വരെ ഇന്റർനെറ്റ് സേവനം നിഷേധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ്: കുട്ടികൾ ഇന്റർനെറ്റും സ്മാർട്ട്‌ഫോണും ഉപയോ​ഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ ചൈന. ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (സിഎസി) പുറത്തിറക്കിയ കരട് നിയമനിർദേശ പ്രകാരം 18ന് താഴെ പ്രായമായവർക്ക് രാത്രി 10 മുതൽ രാവിലെ ആറ് വരെ ഇന്റർനെറ്റ് സേവനം നിഷേധിക്കും.

ശേഷിച്ച സമയത്തിൽ കുട്ടികൾക്ക് സ്മാർഫോൺ ഉപയോ​ഗിക്കാനുള്ള സമയവും നിശ്ചയിച്ചിട്ടുണ്ട്. 16 മുതൽ 18 വരെ പ്രാ‌യമായവർക്ക് ദിവസം രണ്ട് മണിക്കൂർ വീതം ഇന്റർനെറ്റ് ഉപയോ​ഗിക്കാം. എട്ടിനും 15നും ഇടയിൽ പ്രായമായവർക്ക് ദിവസം ഒരു മണിക്കൂർ വീതം ഇന്റർനെറ്റ് ഉപയോ​ഗിക്കാം. എട്ട് വയസിന് താഴെ പ്രായമായവർക്ക് ദിവസം 40 മിനിറ്റ് മാത്രമാണ് ഇന്റർനെറ്റ് ഉപയോ​ഗിക്കാൻ അനുവാദം.  

ഇതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാതാക്കള്‍ക്ക് സിഎസി നിര്‍ദേശം നല്‍കി. കുട്ടികളില്‍ മികച്ച രീതിയിലുള്ള ഇന്റര്‍നെറ്റ് ഉപയോഗ ശീലം ഉണ്ടാക്കുന്നതിനും സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമമെന്ന്‌ സിഎസി വ്യക്തമാക്കുന്നു.

2019ൽ കുട്ടികള്‍ക്ക് വിഡിയോ ഗെയിം കളിക്കാനുള്ള സമയപരിധി 90 മിനിറ്റാക്കിയിരുന്നു. 2021ൽ അത് കർശനമാക്കി. വെള്ളിയാഴ്ചകളിലും അവധിദിവസങ്ങളിലും സമയപരിധി ഒരു മണിക്കൂറാക്കിയിരുന്നു. എന്നാൽ പുതിയ നിയമം ചൈനയിലെ ​ഗെയിമിങ് കമ്പനികളെയും ഷോർട്ട്-വിഡിയോ പ്ലാറ്റ്‌ഫോമുകളെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. പൊതുജനങ്ങളുടെ അഭിപ്രായം കൂടി കേട്ടശേഷം സെപ്റ്റംബർ രണ്ടിന് ഇവ നടപ്പാക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com