ഫോണ്‍ വില്‍ക്കാന്‍ പോകുകയാണോ?; ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ 'പണി കിട്ടും'

ചില കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തുന്നതിനും സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനും കാരണമാകാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കൈവശമുള്ള പഴയ ആന്‍ഡ്രോയിഡ് ഫോണ്‍ വില്‍ക്കാന്‍ പോകുകയാണോ? ചില കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഫോണിൽ നിന്ന്  സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തുന്നതിനും സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനും കാരണമാകാം. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

1.പഴയ ആന്‍ഡ്രോയിഡ് ഫോണ്‍ വില്‍ക്കുന്നതിന് മുന്‍പ് ഫോണിലെ എല്ലാ ബാങ്കിങ് ആപ്പുകളും ഡിലീറ്റ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക. യുപിഐ ആപ്പുകളും ഡിലീറ്റ് ചെയ്യണം. അല്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് വരാം.

2. കോണ്‍ടാക്ടുകള്‍ ബാക്ക് അപ്പ് ചെയ്യുമ്പോള്‍ മെസേജുകളും കോള്‍ റെക്കോര്‍ഡുകളും സുരക്ഷിതമാക്കാന്‍ ഓപ്ഷന്‍ ഉണ്ട്. എസ്എംഎസ് ബാക്ക്അപ്പ് ആന്റ് റീസ്‌റ്റോര്‍ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഇവ സുരക്ഷിതമാക്കാവുന്നതാണ്.ഗൂഗിള്‍ ഡ്രൈവില്‍ മെസേജുകള്‍ സൂക്ഷിക്കുന്നത്, പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ വീണ്ടെടുക്കാന്‍ സഹായിക്കും. കോള്‍ റെക്കോര്‍ഡുകളുടെ കാര്യത്തിലും ഈ മാര്‍ഗം സ്വീകരിക്കാവുന്നതാണ്

3. ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡ്രൈവ്, മൈക്രോസോഫ്റ്റ് വണ്‍ ഡ്രൈവ്, ഡ്രോപ്പ് ബോക്‌സ്, തുടങ്ങി വിവിധ ക്ലൗഡ് ബാക്ക് അപ്പ് സര്‍വീസുകളെ ആശ്രയിക്കുന്നതും നല്ലതാണ്

4. ഡേറ്റ സുരക്ഷിതമാക്കുന്നതിന് എക്‌സ്റ്റേണല്‍ ബാക്ക് അപ്പ് രീതിയെ അധികമായി ആശ്രയിക്കുന്നതും നല്ലതാണ്

5. ഫാക്ടറി റീസെറ്റിലേക്ക് പോകുന്നതിന് മുന്‍പ് എല്ലാ ഗൂഗിള്‍ അക്കൗണ്ടുകളില്‍ നിന്ന് മാനുവല്‍ ആയി ലോഗ് ഔട്ട് ചെയ്യാന്‍ ശ്രമിക്കുക. ജിമെയില്‍ സെറ്റിംഗ്‌സ് വഴി അക്കൗണ്ട്‌സില്‍ പ്രവേശിച്ച് വീണ്ടും ലോഗിന്‍ ചെയ്ത് നോക്കി ഇത് ഉറപ്പ് വരുത്താവുന്നതുമാണ്. അല്ലെങ്കില്‍ ഫോണ്‍ സെറ്റിംഗ്‌സില്‍ അക്കൗണ്ട്‌സ് സെര്‍ച്ച് ചെയ്തും ലോഗിന്‍ ചെയ്ത് നോക്കാവുന്നതാണ്

6. ഫോണില്‍ നിന്ന് മൈക്രോ എസ്ഡി കാര്‍ഡ് നീക്കം ചെയ്തു എന്ന് ഉറപ്പാക്കുക

7. സിം കാര്‍ഡ് ഊരിയെടുക്കാന്‍ മറക്കരുത്. ഇ- സിം കാര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്‍ സെറ്റിംഗ്‌സില്‍ നിന്ന് ഇത് ഡിലീറ്റ് ചെയ്യാനും ശ്രദ്ധിക്കണം

8. വാട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യാനും മറക്കരുത്. ഗൂഗിളില്‍ വാട്‌സ്ആപ്പ് സെറ്റിംഗ്‌സ് വഴി ചാറ്റ് ബാക്ക് അപ്പ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഫയലുകള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇതില്‍ ഉണ്ടാവും. പുതിയ ഫോണില്‍ വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചാറ്റ് ബാക്ക്അപ്പ് വീണ്ടെടുക്കാവുന്നതാണ്

9. വില്‍ക്കുന്നതിന് മുന്‍പ് ഫോണ്‍ റീസെറ്റ് ചെയ്യുന്നത് പതിവാണ്. റീസെറ്റിന് മുന്‍പ് ആന്‍ഡ്രോയിഡ് ഫോണ്‍ എന്‍ക്രിപ്റ്റഡ് ആണ് എന്ന് ഉറപ്പാക്കുക. ഫോണ്‍ സെറ്റിംഗ്‌സില്‍ കയറി ഇത് ചെയ്യാവുന്നതാണ്. ഇത് ചെയ്താല്‍ മറ്റുള്ളവര്‍ക്ക് അനധികൃതമായി ഡേറ്റയിലേക്ക് കയറുന്നത് ദുഷ്‌കരമാക്കി സുരക്ഷ ഒരുക്കും. 

10. വില്‍ക്കുന്നതിന് മുന്‍പ് ഫാക്ടറി റീസെറ്റും മറക്കരുത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com