2023ല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് ഏതാണ്? ; പട്ടിക പുറത്ത്‌

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലോകമെമ്പാടും സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ കണ്ടെത്തി ടിആര്‍ജി ഡാറ്റാ സെന്ററുകള്‍. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ ആപ്പ് അണ്‍ഇന്‍സ്റ്റാളേഷന്‍ ശീലങ്ങളെക്കുറിച്ച് വിശകലനം നടത്തിയപ്പോഴാണ് ചില അപ്രതീക്ഷിത കണ്ടെത്തലുകളിലേക്കെത്തിയത്. 

റിപ്പോര്‍ട്ട് അനുസരിച്ച് മിക്ക ഉപയോക്താക്കളും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്‍സ്റ്റാഗ്രാം ആണെന്നാണ്.  2023-ല്‍, ആഗോളതലത്തില്‍ 10 ലക്ഷത്തിലധികം വ്യക്തികള്‍ ഓരോ മാസവും 'ഹൗ ടു ഡിലീറ്റ് മൈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ' എന്ന് സെര്‍ച്ച് ചെയ്തതായാണ് കണക്കുകള്‍. ലോകമെമ്പാടുമുള്ള 100,000 ആളുകളില്‍ 12,500-ലധികം സെര്‍ച്ചുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 

അതേസമയം ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയില്‍ സ്ഥാനം സ്ഥിരമായി നിലനിര്‍ത്തുന്നു. ഈ ട്രെന്‍ഡെല്ലാം ഉണ്ടായിരുന്നിട്ടും, ആപ്പിന് ഇപ്പോഴും ലോകത്ത് 2.4 ബില്യണ്‍ ആക്ടീവ് ഉപയോക്താക്കളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.പക്ഷെ ഓരോ മാസവും ഒരു ദശലക്ഷം ആളുകള്‍ അവരുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നത് തുടരുകയാണെങ്കില്‍ ആപ്പിനെ ഇത് കാര്യമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

2011-ല്‍ ആദ്യമായി ആരംഭിച്ച സ്നാപ്ചാറ്റ് ഈ ഗണത്തില്‍ ഇന്‍സ്റ്റാഗ്രാമിന് പിന്നിലുള്ളത്. ഈ വര്‍ഷം പ്രതിമാസം ഏകദേശം 1,30,000 ആളുകള്‍ അവരുടെ സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു. ആപ്പിന്റെ 750 ദശലക്ഷം ഉപയോക്താക്കളില്‍ വലിയൊരു ഭാഗമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com