'75 ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍'; അന്വേഷണം പ്രഖ്യാപിച്ച് ബോട്ട്

വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട്
 വിവരച്ചോര്‍ച്ചയില്‍ അന്വേഷണം ആരംഭിച്ചതായി ബോട്ട്
വിവരച്ചോര്‍ച്ചയില്‍ അന്വേഷണം ആരംഭിച്ചതായി ബോട്ട്IMAGE CREDIT: boat

ന്യൂഡല്‍ഹി: വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്പനി.

75 ലക്ഷത്തിലേറെ ബോട്ട് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉപഭോക്താക്കളുടെ പേര്, മേല്‍വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായും അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024 ഏപ്രില്‍ 5നാണ് ഡേറ്റ ലംഘനം നടന്നത്. ShopifyGUY' എന്ന ഹാക്കര്‍ 2GBല്‍ കൂടുതല്‍ ബോട്ട് ഉപഭോക്തൃ ഡാറ്റ ചോര്‍ത്തുകയും ഡാര്‍ക്ക് വെബില്‍ ലഭ്യമാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രണ്ടു യൂറോയ്ക്ക് (ഏകദേശം 180 രൂപ) വരെ വില്‍ക്കാന്‍ തയ്യാറാണെന്നാണ് ഹാക്കര്‍ അവകാശപ്പെട്ടത്. ഒടുവില്‍ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ അടക്കം സൗജന്യമായി ലഭ്യമാവുന്ന സ്ഥിതി വരെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. ഓഡിയോ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് ബോട്ട്.

 വിവരച്ചോര്‍ച്ചയില്‍ അന്വേഷണം ആരംഭിച്ചതായി ബോട്ട്
ബലേനോയോ നെക്‌സണോ ബ്രസയോ ഒന്നുമല്ല!; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വില്‍പ്പനയില്‍ 'രാജാവ്' വാഗണ്‍ ആര്‍ തന്നെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com