ജിമ്മില്‍ പോകാന്‍ സമയമില്ലെ? എങ്കില്‍ ഓഫീസിലോട്ട് സൈക്കിളെടുത്തോ! 

20നും 45നും ഇടയില്‍ പ്രായമുള്ള 130പേരിലാണ് പഠനം നടത്തിയത്. 
ജിമ്മില്‍ പോകാന്‍ സമയമില്ലെ? എങ്കില്‍ ഓഫീസിലോട്ട് സൈക്കിളെടുത്തോ! 

അമിതഭാരം ഉണ്ടോ? ഉണ്ട്. ജിമ്മില്‍ പോകാന്‍ സമയമുണ്ടോ? ഇല്ലാ. ഇതാണ് അവസ്ഥയെങ്കില്‍ നെറ്റിചുളിക്കണ്ട. ഫിറ്റ്‌നസ് സെന്ററില്‍ പോയി ഭാരം കുറയ്ക്കുന്ന പോലെ തന്നെ ഫലം കിട്ടും ഓഫീസിലേക്ക് ദിവസവും സൈക്കിള്‍ ചവിട്ടിയാലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പൊണ്ണതടി വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൈക്കിള്‍ ചവിട്ടുന്നതെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.

ഇത്തരത്തില്‍ സൈക്കിള്‍ ചവിട്ടുന്നത് ശീലമാക്കിയവര്‍ ശാരീരികമായി വളരെ ഉത്സാഹമുള്ളവരും ജിമ്മില്‍ വര്‍കൗട്ട് ചെയ്യുന്നവരുടെ അത്രതന്നെ കലോറി ഉപയോഗിക്കുന്നവരും ആയിരിക്കുമെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്. അമിതഭാരം അലട്ടുന്ന പലര്‍ക്കും ഇതൊരു നല്ല വാര്‍ത്തയായിരിക്കുമെന്നും ജോലിതിരക്കും വീട്ടിലെ തിരക്കുമൊക്കെ കാരണം ഫിറ്റ്‌നസ് സെന്ററില്‍ പോകാനാകാത്തവര്‍ക്ക് ഇത് വളരെ പ്രയോജനപ്രദമായിരിക്കുമെന്നും കോപെന്‍ഹെജന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ബെന്റെ സ്റ്റാള്‍ക്‌നെച് പറഞ്ഞു. 

ജോലിക്ക് പോകുന്നതും വരുന്നതും സൈക്കിളിലാക്കിയാല്‍ അത് മികച്ച ശാരീരിക വ്യായാമമാണെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 20നും 45നും ഇടയില്‍ പ്രായമുള്ള 130പേരിലാണ് പഠനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com