മരണത്തിനും പിരിക്കാനാകില്ല; വിവാഹവേഷം അഴിക്കും മുന്‍പേ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം 

ഒന്നിച്ചു ജീവിക്കുകയെന്ന ബാല്യം മുതലുള്ള സ്വപ്നം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം നവദമ്പതികളെ മരണം കവര്‍ന്നു
മരണത്തിനും പിരിക്കാനാകില്ല; വിവാഹവേഷം അഴിക്കും മുന്‍പേ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം 

ന്നിച്ചു ജീവിക്കുകയെന്ന ബാല്യം മുതലുള്ള സ്വപ്നം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകം നവദമ്പതികളെ മരണം കവര്‍ന്നു. ബാല്യകാലസുഹൃത്തുക്കളായ ഹാര്‍ലി മോര്‍ഗനും റിയനോണ്‍ ബോഡ്രിക്‌സും തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി നിമിഷങ്ങള്‍ക്കകമാണ് നിനച്ചിരിക്കാതെ ആ അപകടം അവരെ തേടിയെത്തിയത്. വിവാഹവേഷങ്ങള്‍ അഴിച്ചുവയക്കുന്നതിനു മുന്‍പുതന്നെ ഇരുവരും ഒന്നിച്ച് യാത്രയായി. 

വിവാഹവേദിയില്‍ നിന്ന് മടങ്ങവെ സംഭവിച്ച ഒരു വാഹനാപകടമാണ് ഇവരുടെ ജീവനെടുത്തത്. 19കാരനായ മോര്‍ഗനും 20കാരിയായ ബോഡ്രിക്‌സും അവരുടെ വിവാഹചടങ്ങുകള്‍ക്ക് ശേഷം സല്‍കാരത്തിനായി നീങ്ങവെയാണ് അപകടത്തില്‍പെട്ടത്. ഇരുവരുടെയും ബന്ധുക്കളടക്കം എല്ലാവരും പിന്നാലെയുണ്ടായിരുന്നു. 

ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഒരു ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പലതവണ മറിഞ്ഞ കാര്‍ ഒടുവില്‍ ഒരു ചിലിലേക്ക് മറിയുകയായിരുന്നു. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com