സന്തോഷത്തില്‍ മതിമറന്നു; എടിഎമ്മില്‍ പണം എടുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ഡാന്‍സ്;  വൈറല്‍ വീഡിയോ

എടിഎമ്മില്‍നിന്ന് പണമെടുക്കാന്‍ വന്ന പെണ്‍കുട്ടി നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്
ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവന്ന വീഡിയോയില്‍ നിന്ന്‌
ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവന്ന വീഡിയോയില്‍ നിന്ന്‌


ടിഎമ്മില്‍നിന്ന് പണമെടുക്കാന്‍ വന്ന പെണ്‍കുട്ടി നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. പണമെടുക്കുന്നതിനിടെ എടിഎം കൗണ്ടറില്‍ നിന്ന് ഗംഭീര ഡാന്‍സാണ് പെണ്‍കുട്ടി നടത്തുന്നത്. എടിഎം കൗണ്ടറിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

എന്നാല്‍, ആരാണ് പെണ്‍കുട്ടിയെന്നോ എന്തിനാണ് നൃത്തം ചെയ്തതെന്നോ ഇതുവരെയും മനസ്സിലായിട്ടില്ല. വൈറലായ വീഡിയോ ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. 

പണം ലഭിച്ചതിന്റെ സന്തോഷം കൊണ്ടാണ് നൃത്തം ചെയ്യുന്നത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വൈറലാകാന്‍ വേണ്ടി ചെയ്തതാണ് എന്നാണ് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com