'ഭക്ഷണം കഴിക്കുന്നത് പോലും വെറുത്തു പോയി', മണം തിരിച്ചറിയുന്നത് രണ്ട് വർഷത്തിന് ശേഷം; വീഡിയോ

കോവിഡ് മുക്തയായിട്ടും മണം തിരിച്ചറിയാനുള്ള സെൻസ് തിരികെ വന്നില്ല 
ജെന്നിഫര്‍ ഹെന്‍ഡര്‍സണ്‍/ ചിത്രം ഇൻസ്റ്റാ​ഗ്രാം
ജെന്നിഫര്‍ ഹെന്‍ഡര്‍സണ്‍/ ചിത്രം ഇൻസ്റ്റാ​ഗ്രാം

വാഷിങ്‌ടൺ: ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരി നമ്മുടെ എല്ലാവരുടെയും ജീവിതം മാറ്റി മറിച്ചു. പല രീതിയിലാണ് പലർക്കും കോവിഡ് ബാധിച്ചത്. ചിലർക്ക് പനി പോലെ വന്നു പോയെങ്കിൽ മറ്റു ചിലർക്ക് നീണ്ടു നിന്ന ആരോ​ഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കി.

കോവിഡിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം മണം തിരിച്ചറിയാനുള്ള സെൻസ് തിരികെ കിട്ടിയ ഒരു സ്ത്രീയുടെ വികാരഭരിതമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കകാരിയായ ജെന്നിഫര്‍ ഹെന്‍ഡര്‍സണ്‍ എന്ന 54 കാരിയാണ് വീഡിയോയിൽ.

കോവിഡ് ബാധിച്ചതിന് തുടർന്ന് മണം തിരിച്ചറിയാനുള്ള സെൻസ് ജെന്നിഫറിന് നഷ്ടമായിരുന്നു. 2021 ജനുവരിയിലാണ് ജെന്നിഫറിന് കോവിഡ് ബാധിക്കുന്നത്. കോവിഡിൽ നിന്നും മുക്തമായിട്ടും നഷ്ടപ്പെട്ട സെൻസുകൾ തിരിച്ചു കിട്ടിയില്ല. സ്റ്റെലേറ്റ് ഗാംഗ്ലിയോൺ ബ്ലോക്ക് എന്ന ചികിത്സയ്‌ക്ക് ശേഷമാണ് ജെന്നിഫറിന് മണം തിരിച്ചറയാനുള്ള സെൻസ് തിരികെ കിട്ടിയത്.

വീഡിയോയിൽ ജെന്നിഫറിന്റെ മുന്നിലേക്ക് കൊണ്ടുവരുന്ന കാപ്പി മണത്തു നോക്കുന്നതും തുടർന്ന് കണ്ണീരണിയുന്നതും കാണാം. വളരെ വികാരഭരിതയായി തന്റെ പഴയ അവസ്ഥയെ കുറിച്ചും ജെന്നിഫർ പറഞ്ഞു. മാലിന്യം കഴിക്കുന്നത് പോലെയാണ് ഭക്ഷണം കഴിക്കുമ്പോൾ തോന്നിയിരുന്നത്. ഭക്ഷണം കഴിക്കുന്നത് വെറുത്തു പോയിരുന്നുവെന്നും അവർ പറഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്‌ക്ക് താഴെ പ്രതികരിച്ചത്. പലരും ഈ അവസ്ഥ ഇപ്പോഴും അനുഭവിക്കുകയാണെന്ന ആശങ്കയും കമന്റുകളിലൂടെ പങ്കുവെച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com