സ്വപ്‌നം സഫലമായി, 12ലക്ഷം മുടക്കി യുവാവ് 'നായ'യായി- വീഡിയോ 

സ്‌പൈഡര്‍മാന്‍ ആകണം, സൂപ്പര്‍മാന്‍ ആകണം എന്നെല്ലാം കുട്ടികള്‍ ആഗ്രഹിക്കാറുണ്ട്
നായയായി വേഷം കെട്ടിയിരിക്കുന്ന യുവാവിന്റെ ദൃശ്യം
നായയായി വേഷം കെട്ടിയിരിക്കുന്ന യുവാവിന്റെ ദൃശ്യം

ടോക്കിയോ: സ്‌പൈഡര്‍മാന്‍ ആകണം, സൂപ്പര്‍മാന്‍ ആകണം എന്നെല്ലാം കുട്ടികള്‍ ആഗ്രഹിക്കാറുണ്ട്. ജപ്പാനില്‍ മൃഗമാകണമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ യുവാവ് മുടക്കിയത് 12 ലക്ഷം രൂപയാണ്. പട്ടിയായി രൂപമാറ്റം വരുത്തണമെന്ന ആഗ്രഹം നിറവേറ്റാന്‍ പ്രത്യേക തരം വസ്ത്രം തയ്യാറാക്കാനാണ് ഇത്രയും വലിയ തുക മുടക്കിയത്.ഇപ്പോള്‍ നായയായി വേഷംകെട്ടിയ യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

ജപ്പാന്‍ സ്വദേശിയായ ടോക്കോയ്ക്കായിരുന്നു വ്യത്യസ്തമായ സ്വപ്നം. ഒറ്റനോട്ടത്തില്‍ നായയാണ് തോന്നുന്ന ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. നായയുടെ രൂപത്തിലേക്ക് മാറുന്നതിന് 12ലക്ഷം രൂപയാണ് ചെലവഴിച്ചത്. 40 ദിവസം കൊണ്ടാണ് പ്രത്യേക തരം വസ്ത്രം തയ്യാറാക്കിയത്. 

യുവതിക്കൊപ്പം നായയുടെ വേഷം ധരിച്ച് പുറത്തിറങ്ങിയ യുവാവ് റോഡില്‍ കിടന്ന് ഉരുണ്ട് കളിക്കുന്നതും മറ്റുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായയായി വേഷം കെട്ടിയ ടോക്കോയെ കണ്ട് ഭയന്ന് തുടക്കത്തില്‍ മറ്റു പട്ടികള്‍ അടുത്തുപോകാതിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com