ഇതു കരടിയോ അതോ മനുഷ്യനോ?; വീഡിയോ വൈറല്‍; വിശദീകരിച്ച് മൃഗശാല അധികൃതര്‍ ( വീഡിയോ)

അത് കരടിയല്ലെന്നും, മനുഷ്യന്‍ കരടിയുടെ വേഷം ധരിച്ചതാണെന്നുമാണ് ഒരു പറ്റം ആളുകള്‍ അഭിപ്രായപ്പെടുന്നത്
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്

ബെയ്ജിങ്: ചൈനയിലെ ഹാങ്‌ഷോ സിറ്റിയിലെ മൃഗശാലയിലെ കരിങ്കരടിയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ്. കാഴ്ചക്കാരുടെ നേര രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കുന്ന കരടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ മുറുകിയത്. 

അത് കരടിയല്ലെന്നും മനുഷ്യന്‍ കരടിയുടെ വേഷം ധരിച്ചതാണെന്നുമാണ് ഒരു പറ്റം ആളുകള്‍ അഭിപ്രായപ്പെടുന്നത്. ചുക്കിച്ചുളിഞ്ഞ ത്വക്കും രണ്ടുകാലിലുള്ള നില്‍പ്പുമാണ്, അത് മനുഷ്യനാണെന്ന വാദം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ ഈ വാദങ്ങള്‍ മൃശാല അധികൃതര്‍ തള്ളി. അത് യഥാര്‍ത്ഥ കരടിയാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ളതാണ് ഏഞ്ചല എന്ന ഈ കരടി. നെഞ്ചില്‍ തിളങ്ങുന്ന ഓറഞ്ച് അല്ലെങ്കില്‍ ക്രീം കളര്‍ രോമങ്ങളാണ് ഇതിന്റെ പ്രത്യേകത. 

ഏറ്റവും വലിയ നായയുടെ അത്രയും വലിപ്പമുള്ള കരിങ്കരടി, കരടി വര്‍ഗത്തിലെ ചെറിയ ഇനമാണ്. വസ്തുത അറിയാതെയാണ് ഈ കരടിയെക്കുറിച്ചുള്ള ചര്‍ച്ചകളെന്നും മൃഗശാല അധികൃതര്‍ പറയുന്നു.  വനനശീകരണവും ആഗോള വന്യജീവി വ്യാപാരവും കാരണം ഇതിനെ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com