തന്നെ ഒരു നിമിഷം പോലും വിട്ടുപിരിഞ്ഞിരിക്കാൻ കഴിയില്ല; വളർത്തുനായയ്‌ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് യുവതി 

കോക്കർ സ്പാനിയൽ വിഭാഗത്തിൽപെട്ട നായയെ 'റോമിയോ' എന്നാണ് ആഷ വിളിക്കുന്നത്
ആഷ ധില്ലൺ റോമിയോയ്‌ക്കൊപ്പം/ ട്വിറ്റർ
ആഷ ധില്ലൺ റോമിയോയ്‌ക്കൊപ്പം/ ട്വിറ്റർ

ന്നെ വിട്ടുപിരിയുന്നതിലുള്ള വളർത്തുനായയുടെ ഉത്കണ്ഠ ഒഴിവാക്കാൻ ജോലി ഉപേക്ഷിച്ച് ഓസ്‌ട്രേലിയൻ യുവതി. ന്യൂട്രീഷനിസ്റ്റും പ്രൊഡക്ട് ഡെവലപ്പറുമായ ആഷ ധില്ലൺ എന്ന 30കാരിയാണ് തന്റെ വളർത്തു നായയ്‌ക്ക് വേണ്ടി ഈ സാഹസത്തിന് മുതിർന്നത്. കോക്കർ സ്പാനിയൽ വിഭാഗത്തിൽപെട്ട നായയെ 'റോമിയോ' എന്നാണ് ആഷ വിളിക്കുന്നത്.

തന്നെ അനു​ഗമിക്കലാണ് റോമിയോയുടെ രീതി. എവിടെ പോയാലും പിന്നാലെ ഉണ്ടാകും. ശുചിമുറിയിൽ പോയാലും പിന്നാലെ വരാൻ വാശി പിടിക്കാറുണ്ടെന്ന് ആഷ പറയുന്നു. ഒരു നിമിഷം പോലും തന്നെ വിട്ടുപിരിയാൻ റോമിയോ തയ്യാറാകില്ല.

ജോലിക്ക് പോകുമ്പോൾ കരയാൻ തുടങ്ങും. വീട്ടിലെ ഫർണീച്ചർ മുഴുൻ കടിച്ചു നശിപ്പിക്കും. തന്റെ ചെരുപ്പും കടിച്ചു നശിപ്പിക്കും. റോമിയോയുടെ വിട്ടുപിരിയുന്നതിലുള്ള ഉത്ണ്ഠ മാറ്റാനുള്ള വഴികൾ അന്വേഷിക്കുകയാണ് താൻ. അതിന്റെ ഭാ​ഗമായാണ് താൻ ജോലി ഉപേക്ഷിച്ചത്. കൂടുതൽ സമയം അവനെ ഒറ്റക്കിരുത്താൻ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആഷ പറയുന്നു.

അവന്റെ ഈ സ്വഭാവ രീതിക്ക് ഉത്തരവാദി താനാണെന്നും അതുകൊണ്ട് അവനെ സഹായിക്കാൻ വേണ്ടി ചെയ്യാൻ പറ്റാവുന്നതെല്ലാം ചെയ്യുമെന്നും ആഷ പറഞ്ഞു. റോമിയോയെ കൂടാതെ അഞ്ച് നായകൾ കൂടിയുണ്ട് ആഷയ്‌ക്ക് അവർക്കാർക്കും ഈ പ്രശ്നമില്ലെന്നും ആഷ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com