220 ടണ്‍ ഭാരമുള്ള ഹോട്ടല്‍ മാറ്റി സ്ഥാപിച്ചു; 700 സോപ്പുകട്ടകളുടെ സഹായത്തോടെ!, വീഡിയോ 

220 ടണ്‍ ഭാരമുള്ള ഒരു വലിയ കെട്ടിടസമുച്ചയാമാണ് എല്‍മ്‌വുഡ്
ചിത്രം ഫെയ്‌സ്ബുക്ക്
ചിത്രം ഫെയ്‌സ്ബുക്ക്

നോവ സ്‌കോട്ടിയ: കാനഡയിലെ നോവ സ്‌കോട്ടിയയിലെ ഹാലിഫാക്‌സിലെ ഒരു പഴയ ഹോട്ടല്‍ പൊളിക്കല്‍ ഭീഷണി നേരിട്ടപ്പോള്‍ കെട്ടിടം മാറ്റിസ്ഥാപിച്ച് നിലനിര്‍ത്തിയിരിക്കുകയാണ് അധികൃതര്‍. പാരമ്പര്യേതര രീതി ഉപയോഗിക്കാതെ  700 സോപ്പുകട്ടകളുടെ സഹായത്തോടെ കെട്ടിടം തള്ളി മാറ്റുകയായിരുന്നു.  

1826ല്‍ നിര്‍മ്മിച്ച കെട്ടിടം പിന്നീട് വിക്ടോറിയന്‍ എല്‍മ്‌വുഡ് ഹോട്ടലായി മാറുകയായിരുന്നു. 2018 ല്‍ ഈ പഴയ കെട്ടിടം തകര്‍ക്കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഗാലക്‌സി പ്രോപ്പര്‍ട്ടീസ് ചരിത്രത്തിന്റെ ഭാഗമായ കെട്ടിടത്തെ പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള പദ്ധതി ഏറ്റെടുത്ത് വിലയ്ക്ക് വാങ്ങിയത്‌.  മറ്റൊരു അപ്പാര്‍ട്ട്‌മെന്റുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. 

220 ടണ്‍ ഭാരമുള്ള ഒരു വലിയ കെട്ടിടസമുച്ചയാമാണ് എല്‍മ്‌വുഡ്, എങ്കിലും ഈ പ്രയാസമേറിയ ദൗത്യം എസ് റഷ്ടണ്‍ കണ്‍സ്ട്രക്ഷന്‍ ടീം ഏറ്റെടുക്കാന്‍ തയ്യാറായി. കെട്ടിടം മാറ്റിസ്ഥാപിക്കുന്നതിന്റെ  വീഡിയോയും അവര്‍ ഫേസ്ബുക്കില്‍ പങ്കിട്ടു.

കെട്ടിടം തള്ളി മാറ്റുന്നതിന് പരമ്പരാഗത റോളറുകള്‍ ഉപയോഗിക്കുന്നതിനുപകരം, ഐവറി സോപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച സൊല്യൂഷന്‍ ബാറുകള്‍ ഉപയോഗിക്കാന്‍ സംഘം തീരുമാനിച്ചു. മൃദുവായ സോപ്പ് ബാറുകള്‍ കെട്ടിടത്തെ സുഗമമായി നീക്കാന്‍ സഹായിച്ചു. രണ്ട് എക്‌സ്‌കവേറ്ററുകളും ടോ ട്രക്കിന്റെയും സഹായത്തോടെ കെട്ടിടത്തെ വലിച്ച് നീക്കി. 

ഐവറി സോപ്പിന്റെ മൃദുത്വമാണ് എല്‍മ്‌വുഡിനെ സുഗമമായി 30 അടി നീക്കാന്‍ സാഹായിച്ചതെന്ന് നിര്‍മ്മാണ കമ്പനിയുടെ ഉടമ ഷെല്‍ഡണ്‍ റഷ്ടണ്‍ പറഞ്ഞു. പുതിയതായി നിര്‍മ്മിക്കുന്ന അടിത്തറ പൂര്‍ത്തിയാകുമ്പോള്‍ കെട്ടിടം സ്ഥിരമായി അവിടെ മാറ്റി സ്ഥാപിക്കാനാണ് പദ്ധതി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com