എവിടെ പോയാലും അറിയും; ഡേറ്റിങ് ആപ്പുകളിൽ പുതിയ ഫീച്ചർ, വിമർശനം 

പുതിയ ഫീച്ചറിനെതിരെ സോഷ്യല്‍മീഡിയയിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുതിയ പരീക്ഷണത്തിന് ഒരുങ്ങി ചൈനയിലെ ഡേറ്റിങ് ആപ്പുകള്‍. പങ്കാളികള്‍ക്ക് പരസ്പരം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ സ്‌നേഹ ബന്ധത്തിലെ സുതാര്യത കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് ആപ്പ് ഡെവലപ്പര്‍മാരുടെ അവകാശവാദം. എന്നാല്‍ പുതിയ ഫീച്ചറിനെതിരെ സോഷ്യല്‍മീഡിയയിലടക്കം വലിയ വിമര്‍ശനമാണ് ഉയരുന്നത്. 

റിലേഷന്‍ഷിപ്പ് സര്‍വൈലന്‍സ് ടൂള്‍ എന്നറിയപ്പെടുന്ന ഈ ഫീച്ചറില്‍ തത്സമയ ലൊക്കേഷന്‍ ട്രാക്കിങ്, ദിവസേനയുള്ള ചെക്ക്-ഇന്നുകള്‍, ഫോണ്‍ ഉപയോഗം പരിശോധിക്കാന്‍ അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ്. നിരന്തരം ഇത്തരത്തില്‍ നിരീക്ഷിക്കപ്പെടുന്നത് ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടി.

സബ്‌സ്‌ക്രിപ്ഷന്‍ മോഡിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നിശ്ചിത തുക അടച്ച് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ ഫോണ്‍ വിവരങ്ങള്‍ പരസ്പരം പങ്കിടാന്‍ ദമ്പതികള്‍ക്ക് സാധിക്കും. ബാറ്ററി ലെവൽ, നെറ്റ്‌വർക്ക് സ്റ്റാറ്റസ്, സ്‌ക്രീൻ അൺലോക്ക് ഹിസ്റ്ററി എന്നിവ ഉൾപ്പെടെയുള്ള സ്‌മാർട്ട്‌ഫോൺ വിശദാംശങ്ങൾ ആക്‌സസ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com