'എവിടെ പോണു, അവിടെ നിക്ക്!' പരിചാരകനെ സ്കൂട്ടറിൽ നിന്നും തള്ളിയിറക്കി ആനക്കുട്ടി; വിഡിയോ

പരിചാരകനെ പോകാൻ അനുവദിക്കാതെ ആനക്കുട്ടി
പരിചാരകന്റെ സ്കൂട്ടർ യാത്ര തടസപ്പെടുത്തുന്ന ആനക്കുട്ടി/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്
പരിചാരകന്റെ സ്കൂട്ടർ യാത്ര തടസപ്പെടുത്തുന്ന ആനക്കുട്ടി/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്

നയും പരിചാരകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകള്‍ നമ്മള്‍ നിരവധി കേട്ടിട്ടുണ്ട്. പരിചാരകർക്കൊപ്പം കുട്ടികളെ പോലെ വികൃതി കാട്ടി നടക്കുന്ന ആനക്കുട്ടികളുടെ വിഡിയോകള്‍ സോഷ്യല്‍മീഡിയയിലും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്. 

സ്കൂട്ടറിൽ യാത്രയ്‌ക്കൊരുങ്ങുന്ന പരിചാരകനെ അതിൽ നിന്നും തള്ളിയിറക്കി തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് ചേർത്തു നിർത്തുന്ന ആനക്കുട്ടി. പരിചാരകന്‍ കുതറിയോടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രക്ഷയില്ല. പരിചാരകനെ വാലിൽ ചുരുട്ടിക്കൊണ്ട് ഓടുന്നതും വിഡിയോയിൽ കാണാം. സ്കൂട്ടറിൽ നിന്നും തള്ളിയിറക്കുന്നതിനിടെ ആനക്കുട്ടിക്ക് പരിചാരകൻ ഉമ്മ കൊടുക്കുന്നുണ്ട്. മനുഷ്യനും ആനയും തമ്മിലുള്ള സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ വിഡിയോ എന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍.

ആനന്ദ് രൂപനഗുഡി എന്ന ഇന്ത്യൻ റെയില്‍വെ ഉദ്യോഗസ്ഥന്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ നേരം കൊണ്ട് നിരവധി ആളുകളാണ് കണ്ടത്. 'ആനയും അതിന്‍റെ പരിചാരകനും തമ്മിലുള്ള ബന്ധം - അത് അവനെ പോകാൻ അനുവദിക്കില്ല!'- എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം വിഡിയോ പങ്കുവെച്ചത്. യഥാര്‍ഥ സ്‌നേഹത്തിന് ഭാഷയില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. വിഡിയോ കണ്ട് വീട്ടില്‍ ആനയെ വേണം എന്ന് പറഞ്ഞവര്‍ വരെയുണ്ട് കമന്റില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com