ലോകത്തിലെ തിരക്കേറിയ നഗരം; പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ 37 മിനിറ്റും 20 സെക്കന്റും; പട്ടികയില്‍ രണ്ട് ഇന്ത്യന്‍ നഗരങ്ങളും

പട്ടികയില്‍ ഒന്നാമത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനാണ്
ബംഗളൂരു നഗരം
ബംഗളൂരു നഗരം എക്‌സ്

ലണ്ടന്‍: ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് രണ്ട് ഇന്ത്യന്‍ നഗരങ്ങള്‍. പട്ടികയില്‍ ഒന്നാമത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനാണ്. പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ എടുക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് തിരക്കേറിയ നഗരങ്ങളെ പട്ടികപ്പെടുത്തിയത്. ലണ്ടനില്‍ പത്ത് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഒരാള്‍ ചെലവിടുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കന്റുമാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അയര്‍ലണ്ടിലെ ഡബ്ലിനാണ്. ഇവിടെ പത്ത് കിലോമീറ്റര്‍ താണ്ടാന്‍ 29 മിനിറ്റും 30 സെക്കന്റും എടുക്കും.

ടൊറന്റോ(കാനഡ), മിലാന്‍(ഇറ്റലി), ലിമ(പെറു) എന്നീ സഗരങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യന്‍ നഗരങ്ങളായ ബെംഗളൂരു, പുനെ, എന്നിവയാണ് ആറും ഏഴും സ്ഥാനത്തുള്ളത്.

ബംഗളൂരു നഗരം
ഇവിടെ റണ്‍സ് എടുക്കണമെങ്കില്‍ നീന്തണം!; 'സ്വിംക്കറ്റ്', ക്രിക്കറ്റിന് പുതിയ രൂപം നല്‍കി കുട്ടിക്കൂട്ടം

ബെംഗളൂരു നഗരത്തില്‍ 10 കിലോമീറ്റര്‍ പിന്നിടാന്‍ 28 മിനിറ്റും പത്ത് സെക്കന്റും എടുത്തു. പുനെയില്‍ ഇത് 27 മിനിറ്റും 40 സെക്കറ്റുമാണ്.

2023 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളെ കുറിച്ച് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് ടോംടോം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നഗര തിരക്കുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ടോംടോം പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 55 രാജ്യങ്ങളിലായി 387 നഗരങ്ങളില്‍ നടത്തിയ സമഗ്രമായ പഠന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com