മൂന്ന് വർഷം മുൻപത്തെ രഹസ്യവിവാഹം പരസ്യമാക്കി; അബി ആന്റ് ബ്രിട്ടാനി സയാമീസ് ഇരട്ടകളില്‍ ഒരാള്‍ വിവാഹിത, വിഡിയോ

പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് വിവാഹവാര്‍ത്ത അബി പുറത്തുവിട്ടത്
അബി ആന്റ് ബ്രിട്ടാനി സയാമീസ് ഇരട്ടകളില്‍ ഒരാള്‍ വിവാഹിതയായി
അബി ആന്റ് ബ്രിട്ടാനി സയാമീസ് ഇരട്ടകളില്‍ ഒരാള്‍ വിവാഹിതയായിഫെയ്സ്ബുക്ക്

മേരിക്കയിലെ അബി ആന്റ് ബ്രിട്ടനി സയാമീസ് ഇരട്ടകളിൽ ഒരാൾ വിവാഹിതയായി. അബിഗെയ്ല്‍ ലോറെയന്‍ ഹെന്‍സൽ ആണ് വിമുക്ത ഭടനും നഴ്‌സുമായ ജോഷ് ബൗളിങ്ങിനെ വിവാഹം ചെയ്തത്. അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി സീരിസായ 'അബി ആന്റ് ബ്രിട്ടനി'യിലൂടെയാണ് ഇരുവരും ലോക ശ്രദ്ധ നേടിയത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോഴാണ് അബിഗെയ്ല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

അബിഗെലിന്റെയും ബ്രിട്ടനിയുടെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ബ്രിട്ട് ആന്റ് അബിയുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് വിവാഹവാര്‍ത്ത അബി പുറത്തുവിട്ടത്. ഇരുവരും ജോഷിനൊപ്പം വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രൊഫൈല്‍ ചിത്രമായി ഇട്ടിരിക്കുന്നത്. അബി​ഗെയ്ലിന്റെ കൈപിടിച്ച് മുഖത്തേക്ക് നോക്കിനില്‍ക്കുന്ന ജോഷിനെ ചിത്രത്തില്‍ കാണാം. നേരത്തെ വിവാഹ വേഷത്തിൽ മൂന്ന് പേരും നൃത്തം ചെയ്യുന്ന വിഡിയോ ജോഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഫിഫിത് ​ഗേ‍ഡ് ​ഗണിതശാസ്ത്ര അധ്യാപകരായ ഇരട്ടകൾ നിലവില്‍ മിനസോട്ടയിലാണ് താമസിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1990- ൽ അമേരിക്കയിലെ മിനസോട്ടയിലാണ് സയാമീസ് ഇരട്ടകളുടെ ജനനം. ഒരു ശരീരവും ഇരുതലകളെന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും തങ്ങൾ രണ്ടാളും രണ്ട് വ്യക്തകളാണെന്നും വേര്‍പിരിയണമെന്ന് തങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ഇരുവരും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ക്കും അവരുടേതായ ഹൃദയവും ആമാശയവും നട്ടെല്ലും ശ്വാസകോശവുമുണ്ട്. എന്നാല്‍ ഓരോ കൈകളും കാലുകളുമാണുള്ളത്.

അബി ആന്റ് ബ്രിട്ടാനി സയാമീസ് ഇരട്ടകളില്‍ ഒരാള്‍ വിവാഹിതയായി
ഇതിലും ഭേദം പ്ലാസ്റ്റിക് ടേപ്പ് കയ്യിലിടുന്നത്; ബ്രേയ്സ്‌ലെറ്റിന് വില മൂന്ന് ലക്ഷം! സോഷ്യൽമീഡിയയിൽ ട്രോൾ പെരുമഴ

ജനനസമയത്ത് ഇരുവരേയും വേര്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും രണ്ടുപേരും ജീവിച്ചിരിക്കാനുള്ള സാധ്യത കുറവായതിനാല്‍ ശസ്ത്രക്രിയ ചെയ്യേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു മാതാപിതാക്കളായ പാറ്റിയും മൈക്കും. മിനസോട്ടയിലെ ബെതേൽ സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഇരുവരും ഇപ്പോൾ അധ്യാപകരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com