'ഒറ്റ ഫോണ്‍ കോളില്‍ കല്യാണം സെറ്റാക്കും'; സോഷ്യൽമീഡിയയിൽ ഹിറ്റായി വിവാഹ ബ്യൂറോ പരസ്യം

സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഭോപ്പാലില്‍ നിന്നുള്ള ഹംസതി സമാജ് കല്യാണ്‍ സമിതിയുടെ പരസ്യം
സോഷ്യൽമീഡിയയിൽ ഹിറ്റായി വിവാഹ ബ്യൂറോ പരസ്യം
സോഷ്യൽമീഡിയയിൽ ഹിറ്റായി വിവാഹ ബ്യൂറോ പരസ്യംഎക്സ്

പെണ്‍കുട്ടിക്ക് 18ഉം ആണ്‍കുട്ടിക്ക് 21ഉം വയസാകുമ്പോഴെ കല്യാണ കമ്പോളങ്ങള്‍ ഉണര്‍ന്നു തുടങ്ങും. ബ്രോക്കര്‍മാര്‍ അല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും യുവതീയുവാക്കളുടെ വീടുകളിലേക്ക് വിളികള്‍ വന്നു തുടങ്ങും. ജാതി, മതം, പഠനം, കുടുംബം, നിറം, ഉയരം തുടങ്ങിയ എല്ലാ കാറ്റഗറിയിലും യോജിക്കുന്ന ഒരാളെ കിട്ടുന്നതു വരെ ഓട്ടമായിരിക്കും മാതാപിതാക്കള്‍. എങ്ങാനും കല്യാണം ആയാലോ ജാതകം, പൊരുത്തം, ഇടവക തുടങ്ങിയ കാര്യങ്ങള്‍ കൂടി ശരിയാകണം.

എന്നാല്‍ ഇതിന്റെ ഒന്നും ആവശ്യമില്ലെന്ന് ആവകാശപ്പെട്ട് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഭോപ്പാലില്‍ നിന്നുള്ള ഹംസതി സമാജ് കല്യാണ്‍ സമിതിയുടെ പരസ്യം. വിവാഹ ബ്യൂറോയുടെ ആവകാശവാദം തന്നെ 'ഒറ്റ ഫോണ്‍ കോളില്‍ കല്യാണം തന്നെ സെറ്റാക്കാമെന്നാണ്. നോട്ടീസ് രൂപത്തില്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്ത പരസ്യത്തില്‍ ജാതി, മതം, വൈവാഹിത നില എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ തങ്ങളുടെ പ്രതിബദ്ധത ഉറപ്പിച്ചു പറയുന്നുണ്ട്. തങ്ങളുടെ ഫോണ്‍ സമ്പറും വിലാസവും എല്ലാം രേഖപ്പെടുത്തിയ നോട്ടീസ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യൽമീഡിയയിൽ ഹിറ്റായി വിവാഹ ബ്യൂറോ പരസ്യം
'എയര്‍പോര്‍ട്ട് എങ്കിലും വെറുതെ വിടൂ'! ബാ​ഗേജ് കറൗസലിന് മുകളിൽ കിടന്ന് ഷോ, എയറിലായി യുവതി

പോസ്റ്റ് വളരെ പെട്ടന്ന് വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് പരസ്യത്തിന് താഴെ വരുന്നത്. ബാച്ചിലേഴ്‌സിന് ലോട്ടറി അടിച്ചു- എന്നായിരുന്നു ഒരാളുടെ കമന്റ്, ഒറ്റഫോണ്‍ കോള്‍ എന്ന ആശയം എത്ര മനോഹരമാണെന്നും ഇതിലൂടെ ഒരുപാട് പണം ലാഭിക്കാമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. ഇത് തട്ടിപ്പാണെന്നായിരുന്നു മറ്റു പലരുടെയും കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com