കോര്‍ട്ടിനു പുറത്തെ 'അങ്കക്കളി': പരസ്പരം ചെളിവാരിയെറിഞ്ഞ് പെയ്‌സും ഭൂപതിയും; സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത്

കോര്‍ട്ടിനു പുറത്തെ 'അങ്കക്കളി': പരസ്പരം ചെളിവാരിയെറിഞ്ഞ് പെയ്‌സും ഭൂപതിയും; സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത്

ലോക ടെന്നീസില്‍ ഇന്ത്യയുടെ മേല്‍വിലാസം രചിച്ച മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പെയ്‌സും തമ്മിലുള്ള വൈരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇവര്‍ക്കിടയിലുള്ള പ്രശ്‌നത്തിന്റെ കാരണമെന്താണെന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായ ഉത്തരങ്ങളുമില്ല. ഇതിനിടയില്‍ ഇവര്‍ക്കിടയിലുള്ള മഞ്ഞുമല ഒന്നു ഉരുകിയിരുന്നു. ഉസ്‌ബെക്കിസ്ഥാനെതിരേ ഡേവ്‌സ് കപ്പ് ഏഷ്യാ ഓഷ്യാനിയ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ 4-1 ന് ജയിച്ചതോടെ വീണ്ടും തമ്മില്‍ കോര്‍ക്കുകയാണ് ഇരു താരങ്ങളും.

ഡേവിസ് കപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പെയ്‌സിനെ ഒഴിവാക്കിയതാണ് പുതിയ പോരിന് വഴിവെച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതി തിരഞ്ഞെടുത്ത ടീമില്‍ പെയ്‌സിന് പകരം രോഹന്‍ ബൊപ്പണ്ണ ഇടം പിടിച്ചതോടെ പെയ്‌സ് ഭൂപതിക്ക് തന്നോടുള്ള വൈരാഗ്യമാണ് ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിന് കാരണമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ മനസിലുള്ള വിദ്വാഷത്തിന് പകരം ഫോമും മെറിറ്റുമാണ് മാനദണ്ഡമാക്കേണ്ടതെന്നാണ് പെയ്‌സ് തുറന്നടിച്ചത്.

എന്നാല്‍ ഈ പ്രസ്താവനയില്‍ നിന്നും തടിയൂരുന്നതിന് മഹേഷ് ഭൂപതിക്ക് പെയ്‌സ് അയച്ച വാട്‌സാപ്പ് മെസേജുകള്‍ പുറത്താക്കിയതോടെ ഇരു താരങ്ങളും താരങ്ങള്‍ക്കിടയിലുള്ള വൈരം കൂടുതല്‍ വ്യക്തമായി.   കഴിഞ്ഞയാഴ്ച മെക്‌സിക്കോയില്‍ പെയ്‌സ് ചാലഞ്ചര്‍ കിരീടം നേടിയിരുന്നു. നാട്ടിലെത്തിയ പെയ്‌സ് ഡേവിസ് കപ്പ് ടീമിലുണ്ടാകുമെന്ന ധാരണയില്‍ പരിശീലനം നടത്തുകയും ചെയ്തു. 1990 ല്‍ ജപ്പാനെതിരെ ഡേവിസ് കപ്പ് അരങ്ങേറ്റം നടത്തിയതിന് ശേഷം പെയ്‌സ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് ഇതാദ്യമായിട്ടാണ്.
റാങ്കിംഗ് പ്രകാരമാണ് ടീം സെലക്ഷനെന്നാണ് ഭൂപതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. രോഹന്‍ ബൊപ്പണ്ണ പെയ്‌സിനേക്കാള്‍ 34 റാങ്കിംഗ് മുകളിലാണ്. 

വാട്‌സാപ്പ് സന്ദേശങ്ങള്‍ അനുസരിച്ച് ഡേവിസ് കപ്പിന്റെ അവസാന നാലില്‍ പെയ്‌സിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ലെന്നും ഭൂപതി വ്യക്തമാക്കി. 

എന്നാല്‍, ഡേവിസ് കപ്പ് പ്രതീക്ഷയില്‍ ഇന്ത്യയിലെത്തുന്നതിന് മുമ്പു തന്നെ ഭൂപതി കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് പെയ്‌സ് ആരോപിക്കുന്നത്.

താരങ്ങള്‍ തമ്മിലുള്ള വാക്ക് പോര് രൂക്ഷമായിട്ടും ആള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനോ മറ്റുഭാരവാഹികളോ ഇതുവരെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com