ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം
ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം

കളത്തിന് പുറത്തെ പോര് നില്‍ക്കട്ടെ; നാളെയാരംഭിക്കുന്ന ധര്‍മശാല ടെസ്റ്റില്‍ തീപ്പൊരി പാറും

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കത്തിനില്‍ക്കുന്ന സമയത്താണ് നാല് ടെസ്റ്റ് മത്സരങ്ങളുടെ സീരീസിന് ഓസ്‌ട്രേലിയ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റന്‍ഡീസ് എന്നീ ടീമുകളെ നിലംപരിശാക്കി ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് പക്ഷെ ഓസ്‌ട്രേലിയയുമായുള്ള മത്സരം അത്ര എളുപ്പമായിരുന്നില്ല. നാല് ടെസ്റ്റുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ ജയമുണ്ട്. റാഞ്ചി ടെസ്റ്റ് സമനിലയായതോടെ നാളെ ധര്‍മശാലയില്‍ ആരംഭിക്കുന്ന ടെസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ ഫൈനലാകും. 

ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം കായികലോകത്ത് ഇന്ന്  ചൂടേറിയ ചര്‍ച്ചയാണ്. കളത്തിനും, പുറത്തും താരങ്ങളും മുന്‍താരങ്ങളും മാധ്യമങ്ങളും കൊമ്പുകോര്‍ക്കുന്നത് ഈ മത്സരത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നു. ഇന്ത്യ ജയിക്കുകയാണെങ്കില്‍ അത് ചരിത്രമാകും. ഇന്ത്യയ്ക്ക് ചരിത്രം സമ്മാനിക്കണമോ വേണ്ടയോ എന്ന് ഓസ്‌ട്രേലിയക്കാരെ പോലെ വേറൊരാള്‍ക്കും അറിയാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ അരയും തലയും മുറുക്കിയാണ് ഓസീസ് ധര്‍മശാലയില്‍ അവസാന ടെസ്റ്റിനിങ്ങുന്നത്.

പിച്ചിന്റെ കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ക്യുറേറ്റര്‍മാര്‍ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ടെസ്റ്റിന്റെ അഞ്ച് ദിവസവും സജീവമായി നില്‍ക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പരിക്കാണ് ആശങ്കയുളവാക്കുന്നത്. എന്നാല്‍, 100 ശതമാനം ശാരീരികക്ഷമതയില്‍ ധര്‍മശാല ടെസ്റ്റിനിറങ്ങുമെന്ന് താരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കു വലയ്ക്കുന്നതിനാല്‍ തന്നെ മുംബൈ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരെ ടീമില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചാം ബൗളര്‍കൂടി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയേക്കുമെന്നാണ് പിച്ചിന്റെ ഗതിയനുസരിച്ച് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  

1,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് വേണ്ടത് 18 റണ്‍സ്മാത്രമാണ്. 12 റണ്‍സ് അകലയൊണ് രവീന്ദ്ര ജഡേജയ്ക്ക് 1,000 റണ്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com