ധര്‍മശാല ടെസ്റ്റ്: രണ്ടാം ഇന്നിംഗില്‍ ഓസ്‌ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി;  63 റണ്‍സ് ലീഡ്

ധര്‍മശാല ടെസ്റ്റ്: രണ്ടാം ഇന്നിംഗില്‍ ഓസ്‌ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി;  63 റണ്‍സ് ലീഡ്

ധര്‍മശാല: ഓസ്‌ട്രേലിയയുമായുള്ള നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിംഗ് വെല്ലുവിളി അതിജീവിച്ച് ഓസ്‌ട്രേലിയ ലീഡെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ 300 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ 332 റണ്‍സെടുത്ത് ആള്‍ഔട്ടായി. രണ്ടാം ഇന്നിംഗ്‌സിന് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ടീ ബ്രേക്കിന് കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുത്തു. 63 റണ്‍സ് ലീഡ്. മാത്യു വേഡും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍. 

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ത്യന്‍ ബൗളിംഗ് നിര മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കുറഞ്ഞ ലീഡില്‍ ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടാന്‍ സഹായകമാകും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാണെങ്കിലും ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് വീശുന്നവരാണെന്നതാണ് ആശങ്ക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com