ഉയര്‍ത്തെഴുന്നേറ്റ് ബ്രസീല്‍; മൂക്കുകുത്തി ഹോളണ്ട്; ഫിഫയുടെ പുതിയ റാങ്കിംഗില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്ത്

ഉയര്‍ത്തെഴുന്നേറ്റ് ബ്രസീല്‍; മൂക്കുകുത്തി ഹോളണ്ട്; ഫിഫയുടെ പുതിയ റാങ്കിംഗില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്ത്

കഴിഞ്ഞ ലോകക്കപ്പില്‍ തകര്‍ന്നു തരിപ്പണമായ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരായ ബ്രസീല്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിച്ചുകൊണ്ട് ഫിഫ പുതിയ റാങ്കിങ് പുറത്തുവിട്ടു. ആറ് വര്‍ഷത്തിനു ശേഷം റാങ്കിങ് പട്ടികയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത്. 

പുതിയ പരിശീലകനായി ചുമതലയേറ്റ ടിറ്റെയുടെ കീഴില്‍ ഒന്‍പത് മത്സരങ്ങളില്‍ ജയം ബ്രസീലിനൊപ്പമായിരുന്നു. ഈ കളികളില്‍ 25 ഗോള്‍ അടിക്കുകയും രണ്ട് ഗോളുകള്‍ മാത്രം വഴങ്ങുകയുമാണ് ബ്രസീല്‍ ചെയ്തിട്ടുള്ളത്. ജയങ്ങളുടെ ബലത്തില്‍ അടുത്ത ലോകക്കപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍ മാറിയിട്ടുണ്ട്. 

അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തോളം റാങ്കിങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അര്‍ജന്റീനയെയാണ് ബ്രസീല്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്. ബൊളീവിയയോട് തോറ്റ അര്‍ജന്റീനയുടെ ലോകക്കപ്പ് സാധ്യത തുലാസിലാണ്. പ്രത്യേകിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഫിഫ നാല് കളികളില്‍ വിലക്കേര്‍പ്പെടുത്തിയത് അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയാകും. 

ബൊളീവിയ ഇക്കൊഡോര്‍ എന്നീ ടീമുകളോട് ജയിച്ച കൊളംബിയ രണ്ട് സ്ഥാനങ്ങള്‍ കയറി അഞ്ചിലെത്തി. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നാലും ലാറ്റിന്‍ അമേരിക്കന്‍ ടീമുകളാണ്. 

ബള്‍ഗേറിയ, ഇറ്റലി എന്നീ ടീമുകളോട് തോല്‍വി വഴങ്ങിയ ഓറഞ്ചുപടയ്ക്ക് 11 സ്ഥാനങ്ങള്‍ നഷ്ടമായി പട്ടികയില്‍ 32ല്‍ എത്തി. ഹോളണ്ടിന്റെ ചരിത്രത്തില്‍ ഫിഫ റാങ്കിലെ ഏറ്റവും കുറഞ്ഞ സ്ഥാനമാണിത്. 
1- ബ്രസീല്‍, 2-അര്‍ജന്റീന, 3-ജര്‍മനി, 4-ചിലി, 5-കൊളംബിയ, 6-ഫ്രാന്‍സ്, 7-ബെല്‍ജിയം, 8-പോര്‍ച്ചുഗല്‍, 9-സ്വിറ്റ്‌സര്‍ലന്‍ഡ്, 10- സ്‌പെയ്ന്‍. 

ഇന്ത്യന്‍ ടീം മികച്ച മുന്നേറ്റം നടത്തിയി പട്ടികയില്‍ 101മതുണ്ട്. മ്യാന്‍മറിനോടുള്ള ജയവും 1996 മെയ്ക്കു ശേഷമാണ് ഇന്ത്യ ഇത്രയും മികച്ച റാങ്കിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com