ധോനിയെ ട്വന്റി20യില്‍ നിന്നും തഴയല്‍; കാരണം ഇങ്ങനെ

2020 ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ്ങിനായി മറ്റൊരു മുഖം വരും എന്നതിന്റെ സൂചനയാണ്
ധോനിയെ ട്വന്റി20യില്‍ നിന്നും തഴയല്‍; കാരണം ഇങ്ങനെ

വിന്‍ഡിസിനും ഒസീസിനുമെതിരായ ട്വന്റി20 പരമ്പരകളില്‍ നിന്നും ധോനിയെ ഒഴിവാക്കിയതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ട്വന്റി20യില്‍ ധോനിയുടെ കാലം അവസാനിച്ചു എന്ന തരത്തില്‍ വിലയിരുത്തലുകള്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങിനെയൊന്നും അല്ലെന്നാണ് ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദ് പ്രതികരിച്ചത്. 

രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഒരു താരത്തെ കണ്ടെത്തുന്നതിനു വേണ്ടിയാണ് ധോനിയെ ട്വന്റി20 ടീമില്‍ നിന്നും മാറ്റിയത്. പകരം റിഷഭിനേയും ദിനേഷ്‌ കാര്‍ത്തിക്കിനേയും പരിഗണിക്കും. അതിലൂടെ അവര്‍ക്ക് ബാറ്റിങ്ങിനും ബൗളിങ്ങിനും വേണ്ട അവസരം ലഭിക്കുമെന്നും ചീഫ് സെലക്ടര്‍ വ്യക്തമാക്കി. 

ധോനി ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് ചീഫ് സെലക്ടര്‍ വ്യക്തമാക്കിയത് എങ്കിലും, ധോനിയുടെ ട്വന്റി20 കരിയര്‍ എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പക്ഷം. 

2020 ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ്ങിനായി മറ്റൊരു മുഖം വരും എന്നതിന്റെ സൂചനയാണ് ഇതെന്ന് ഹര്‍ഷാ ഭോഗ് ലേ ഉള്‍പ്പെടെയുള്ളഴര്‍ പറയുന്നു. എന്നാല്‍ ധോനിയെ ട്വന്റി20 ടീമില്‍ നിന്നും മാറ്റി നിര്‍ത്തുവാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി താരത്തിന്റെ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com