​ബോക്സിങ് ഡേ ടെസ്റ്റിനൊരുങ്ങി ഓസീസ്; ഹാൻസ്കോമ്പ് പുറത്ത്; മിച്ചൽ മാർഷ് തിരികെയെത്തി

പെര്‍ത്ത് ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായി ഇന്ത്യയ്‌ക്കെതിരെ ബുധനാഴ്ച ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനായുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
​ബോക്സിങ് ഡേ ടെസ്റ്റിനൊരുങ്ങി ഓസീസ്; ഹാൻസ്കോമ്പ് പുറത്ത്; മിച്ചൽ മാർഷ് തിരികെയെത്തി

മെല്‍ബണ്‍: പെര്‍ത്ത് ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായി ഇന്ത്യയ്‌ക്കെതിരെ ബുധനാഴ്ച ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനായുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. ഫോമിലില്ലാത്ത മധ്യനിര ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍സ്‌കോമ്പ് ടീമിന് പുറത്തായപ്പോള്‍, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തി. ആദ്യ രണ്ട് ടെസ്റ്റുകളിലും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതിരുന്നതാണ് ഹാന്‍സ്‌കോമ്പിന് വിനയായത്. പരമ്പരയില്‍ കളിച്ച നാല് ഇന്നിങ്‌സുകളില്‍ നിന്ന് 68 റണ്‍സ് മാത്രമാണ് താരത്തിന്റെ സ്വന്തമാക്കാൻ സാധിച്ചത്.

അധിക ബൗളറുടെ സേവനം മുൻനിർത്തിയാണ ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദീര്‍ഘ പരമ്പരയായതിനാല്‍ ബൗളര്‍മാര്‍ക്ക് അധിക ഭാരമുണ്ട്. മിച്ചല്‍ മാര്‍ഷിന്റെ വരവ് ബൗളര്‍മാരുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ വ്യക്തമാക്കി. മധ്യനിരയില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ കഴിവുള്ള താരമായി മിച്ചൽ മാർഷ് നിർണായക സമയത്ത് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുള്ള താരം കൂടിയാണ്. 

ഓസ്‌ട്രേലിയന്‍ ടീം: ടിം പെയിന്‍ (ക്യാപ്റ്റൻ), ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com