ഐപിഎല്ലിനെ നിയന്ത്രിക്കാനില്ല ; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഐസിസി

ഐപിഎല്ലിനെ നിയന്ത്രിക്കാനില്ല ; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഐസിസി

ഐപിഎല്ലിന്റെ നടത്തിപ്പ് മാതൃകാപരമാണ്. മറ്റ് രാജ്യങ്ങളില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ ഇതില്‍ നിന്ന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ നടത്തിപ്പില്‍ ഇടപെടില്ലെന്ന് ഐസിസി. അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഐസിസിയുടെ ചീഫ് എക്‌സിക്യുട്ടീഫ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഐസിസി നേരിട്ട് നടത്തിയേക്കുമെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഐപിഎല്ലിനെ നിരീക്ഷിക്കുന്നുണ്ടെന്നും അത് രാജ്യാന്തര ക്രിക്കറ്റില്‍ ചില നിയന്ത്രണങ്ങളും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപീകരിക്കുന്നതിനായി മാത്രമാണെന്നും ഐസിസി വ്യക്തമാക്കി. 

 ഐപിഎല്ലിന്റെ നടത്തിപ്പ് മാതൃകാപരമാണ്. മറ്റ് രാജ്യങ്ങളില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ ഇതില്‍ നിന്ന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 95 ശതമാനം പ്രൊഫഷണല്‍ കളിക്കാരും ഒരു ടി-20 ലീഗ് മാത്രമേ കളിക്കുന്നുള്ളൂവെന്നും ശേഷിക്കുന്ന അഞ്ച് ശതമാനം ആളുകളാണ് വിവിധ ലീഗുകളില്‍ കളിക്കാനെത്തുന്നതെന്നും ഐസിസി അടുത്തയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വെസ്റ്റിന്‍ഡീസ് താരങ്ങളാണ് കരീബിയന്‍ ടീമിന് കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ ട്വന്റി-20 മത്സരങ്ങളില്‍ കളിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com