റാഞ്ചി: മുന്‍ നായകന് മഹേന്ദ്ര സിങ് ധോനി ഇപ്പോള്‍ വിശ്രമത്തിലാണ്. ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോഴും കുറവും വന്നിട്ടില്ല. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോനി ദക്ഷിണാഫ്രിക്കയ്ക്കെതിരെയും കളിക്കുന്നില്ല.
അതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ധോനി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തെരുവില്‍ കുറച്ച് പേര് മങ്ങിയ വെളിച്ചത്തില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് ദൃശ്യത്തില്‍. സ്കൂള്‍കാല ഓര്‍മകളുമായി ബന്ധപ്പെടുത്തിയാണ് ധോനി വീഡിയോ പങ്കിട്ടത്.
വിക്കറ്റ് വീഴുമ്പോള്‍ അംഗീകരിക്കാതെ ട്രയല്‍ ബോള്‍ എന്ന് ബാറ്റ്സ്മാന് വാദിക്കുന്നതാണ് വീഡിയോയില്‍. ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് നാം നേരില്‍ കണ്ടിട്ടുണ്ടാവുമെന്ന് ധോനി കുറിപ്പില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ