റിഷഭ് പന്തിനെതിരായ ഒത്തുകളി ആരോപണം; ഫീല്‍ഡ് ചെയ്ഞ്ചാണ് പന്ത് ആവശ്യപ്പെട്ടത് എന്ന് ബിസിസിഐ

അടുത്ത ബോള്‍ ഫോറായിരിക്കും എന്ന് പന്ത് പറഞ്ഞതിന് പിന്നാലെ ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തു.
റിഷഭ് പന്തിനെതിരായ ഒത്തുകളി ആരോപണം; ഫീല്‍ഡ് ചെയ്ഞ്ചാണ് പന്ത് ആവശ്യപ്പെട്ടത് എന്ന് ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സ് താരം റിഷഭ് പന്തിനെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങള്‍ തള്ളി ബിസിസിഐ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ഇടയില്‍ വിക്കറ്റിന് പിന്നില്‍ നിന്നും, അടുത്ത ബോള്‍ ബൗണ്ടറിയായിരിക്കും എന്ന പന്തിന്റെ വാക്കുകള്‍ വിവാദമായിരുന്നു. 

അടുത്ത ബോള്‍ ഫോറായിരിക്കും എന്ന് പന്ത് പറഞ്ഞതിന് പിന്നാലെ ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തു. പന്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ പതിയുകയും, ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒത്തുകളിയാണ് നടന്നത് എന്ന ആരോപണം ശക്തമായതോടെയാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരണവുമായി എത്തുന്നത്. 

ഈ ബോള്‍ ബൗണ്ടറി കടക്കും എന്ന് പറയുന്നതിന് മുന്‍പ് പന്ത് എന്താണ് പറഞ്ഞത് എന്ന് ഈ വീഡിയോയില്‍ ഇല്ല. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരോട് ഫീല്‍ഡ് ചെയിഞ്ച് ആവശ്യപ്പെടുകയാണ് പന്ത് ചെയ്യുന്നത്. ബൗണ്ടറി തടയുവാന്‍ ഓഫ് സൈഡില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തുവാനാണ് പന്ത് ആവശ്യപ്പെടുന്നത് എന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം സൂപ്പര്‍ ഓവറിലേക്ക് പോയതിന് പിന്നിലും ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയെ റബാഡ തളച്ചതോടെ ഡല്‍ഹി ജയം പിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com