ധോനിയും കിങ് ഖാനും ഒറ്റ ഫ്രെയിമില്‍; പിക് ഓഫ് ദി ഡേയെന്ന് ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ തന്നെ അത് വൈറലായി കഴിഞ്ഞു
ധോനിയും കിങ് ഖാനും ഒറ്റ ഫ്രെയിമില്‍; പിക് ഓഫ് ദി ഡേയെന്ന് ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ഇടയിലെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ധോനിയും ഷാരൂഖ് ഖാനും ഒറ്റ ഫ്രെയിമില്‍ വന്ന ഫോട്ടോയാണ് അത്. ഇരുവരും ഒറ്റ ഫ്രെയിമില്‍ വന്ന ഫോട്ടോയുടെ കൗതുകമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. 

തല, ചെന്നൈ എക്‌സ്പ്രസ് സൂപ്പര്‍ എന്ന പേരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ഡ്രസിങ് റൂമിലേക്ക് പോകുന്ന വഴിയില്‍ ധോനിയും, ഗ്യാലറിയില്‍ ഇരുന്ന് ഷാരൂഖുമാണ് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ തന്നെ അത് വൈറലായി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com