പന്ത്രണ്ട് സീസണാവുന്നു, 'തല'യില്ലാതെ ചെന്നൈ ഇറങ്ങിയ കണക്ക് കണ്ടാല്‍ ഞെട്ടും

2010ന് ശേഷം ഇത് ആദ്യമായിട്ടാണ് ധോനിയുടെ നായകത്വത്തില്‍ അല്ലാതെ ചെന്നൈയ്ക്ക് കളിക്കാന്‍ ഇറങ്ങേണ്ടി വരുന്നത്
പന്ത്രണ്ട് സീസണാവുന്നു, 'തല'യില്ലാതെ ചെന്നൈ ഇറങ്ങിയ കണക്ക് കണ്ടാല്‍ ഞെട്ടും

വിജയ തുടര്‍ച്ചയില്‍ നില്‍ക്കുമ്പോഴായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന് നായകന്‍ ധോനിയില്ലാതെ ഇറങ്ങേണ്ടി വരുന്നത്. ധോനിയുടെ അഭാവത്തില്‍ ടീം തോല്‍വിയിലേക്ക് വീഴുകയും ചെയ്തു. 2010ന് ശേഷം ഇത് ആദ്യമായിട്ടാണ് ധോനിയുടെ നായകത്വത്തില്‍ അല്ലാതെ ചെന്നൈയ്ക്ക് കളിക്കാന്‍ ഇറങ്ങേണ്ടി വരുന്നത്. 

ചെന്നൈയുടെ ചരിത്രത്തില്‍ ധോനി ഇല്ലാതെ അവര്‍ക്ക് ഇറങ്ങേണ്ടി വന്നത് നാല് വട്ടം മാത്രമാണ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരം നഷ്ടമായതിന് പുറമെ, 2010 സീസണില്‍ മൂന്ന് മത്സരങ്ങളുമാണ് ധോനിക്ക് കളിക്കാനാവാതെ പോയത്. 

രാജസ്ഥാനും കൊല്‍ക്കത്തയ്ക്കും എതിരായ മത്സരത്തിലും ധോനിയെ നടുവേദന വലച്ചിരുന്നു. സണ്‍റൈസേഴ്‌സിന് എതിരായ മത്സരം നഷ്ടമായപ്പോള്‍ അടുത്ത കളിയില്‍ ധോനിക്ക് ഇറങ്ങാന്‍ സാധിച്ചേക്കുമോ എന്നതില്‍ ആശങ്കയാണ് നിലനില്‍ക്കുന്നത്. ധോനിയുടെ അഭാവം നായകത്വത്തിലും, ബാറ്റിങ്ങിലും ചെന്നൈയ്ക്ക് തിരിച്ചടിയാണ്. 

ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ 2 അര്‍ധ ശതകവുമായി 230 റണ്‍സോടെ ധോനിയാണ് ചെന്നൈ ബാറ്റ്‌സ്മാന്‍മാരില്‍ ടോപ് സ്‌കോറര്‍. സണ്‍റൈസേഴ്‌സിനെതിരായ തോല്‍വിക്ക് മുന്‍പ്, ധോനി നയിച്ച എട്ട് കളികളില്‍ ഏഴിലും ചെന്നൈ ജയിച്ചു കയറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com