'വേണ്ട റണ്‍സും, കയ്യിലുള്ള പന്തും നോക്കും, എത്ര സിക്‌സ് അടിച്ചാല്‍ ജയിക്കും എന്നാണ് പിന്നെ ധോനി കണക്കു കൂട്ടുക'

കളി ജയിക്കാന്‍ നാല്-അഞ്ച് സിക്‌സുകള്‍ ഞാന്‍ അടിക്കേണ്ടി വരും എന്നെല്ലാമാണ് ധോനി പറയാറ്. ധോനിയുടെ കണക്കുകൂട്ടലുകള്‍ അങ്ങനെയാണ്‌
'വേണ്ട റണ്‍സും, കയ്യിലുള്ള പന്തും നോക്കും, എത്ര സിക്‌സ് അടിച്ചാല്‍ ജയിക്കും എന്നാണ് പിന്നെ ധോനി കണക്കു കൂട്ടുക'

കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ധോനി ഗ്രൗണ്ടില്‍ മെനയുന്ന തന്ത്രങ്ങള്‍ക്ക് വലിയ പ്രശംസയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ലഭിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ നായകന്‍ കോഹ് ലിയാണെങ്കിലും പോലും ധോനിയുടെ തന്ത്രങ്ങളാണ് പലപ്പോഴും ഇന്ത്യയ്ക്ക് തുണയായിട്ടുള്ളത്. ഈ സമയം ചെന്നൈ ടീമിലെ ധോനിയുടെ നായകത്വത്തെ കുറിച്ച് പറയുകയാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. അവസാന ഓവറുകളിലെ ധോനി എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യാറില്ലെന്നാണ് ഫ്‌ളെമിങ് പറയുന്നത്. 

ഇന്നിങ്‌സിന്റെ അവസാന ഭാഗത്തെ കുറിച്ച് ഞാന്‍ ധോനിയോട് സംസാരിക്കാറില്ല. ധോനിക്ക് വ്യക്തമായ കണക്കു കൂട്ടലുകളുണ്ട്. ബ്രാവോയ്ക്ക് കരുത്തുണ്ട്. എന്നാല്‍ ഈ വഴി ജയം പിടിക്കുവാനാണ് ധോനി ശ്രമിക്കുന്നത് എങ്കില്‍ ഞാന്‍ ധോനിയെ എന്നും പിന്തുണയ്ക്കും. ഒരുപാട് വട്ടം ധോനിയിത് ചെയ്തു കഴിഞ്ഞു. ഈ കളിയില്‍ നമ്മെ ജയത്തിന് അടുത്തേക്ക് ധോനി എത്തിച്ചു. ഇതെല്ലാം കൊണ്ടാണ് കളിയുടെ അവസാന നിമിഷങ്ങളെ സംബന്ധിച്ച ഒരു ചോദ്യവും താന്‍ ധോനിയോട് ചോദിക്കാത്തത് എന്നും ഫ്‌ളെമിങ് പറയുന്നു. 

സിംഗിളുകള്‍ എടുക്കാന്‍ ധോനി മടിച്ചതിനെ കുറിച്ചും ഫ്‌ളെമിങ് പ്രതികരിക്കുന്നു. ചെയ്‌സ് ചെയ്യാനുള്ള റണ്‍സും പന്തും വിശകലനം ചെയ്ത് എത്ര സിക്‌സ് പറത്തണം എന്നാണ് കോഹ് ലി കണക്കു കൂട്ടുന്നത്. സിക്‌സുകള്‍ പറത്താന്‍ തയ്യാറായി നിന്നാണ് ധോനി സിംഗിളുകള്‍ എടുക്കാന്‍ വിസമ്മതിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. ധോനിയുടെ കരുത്തിനെ ആശ്രയിച്ചാണ് അദ്ദേഹം അവസാന ഓവറുകളിലെ തീരുമാനം എടുക്കുന്നത്. കളി ജയിക്കാന്‍ നാല്-അഞ്ച് സിക്‌സുകള്‍ ഞാന്‍ അടിക്കേണ്ടി വരും എന്നെല്ലാമാണ് ധോനി പറയാറ്. ധോനിയുടെ കണക്കുകൂട്ടലുകള്‍ അങ്ങനെയാണെന്നും ഫ്‌ളെമിങ് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com