മുംബൈയില്‍ വോട്ട് ചെയ്യാനാവില്ല; വോട്ട് ചെയ്യാന്‍ വരുന്ന സ്ഥലവും, തിയതിയും പങ്കുവെച്ച് വിരാട് കോഹ് ലി

എന്ന്, എവിടെ വോട്ട് ചെയ്യാന്‍ എത്തും എന്ന വിവരവും കോഹ് ലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവയ്ക്കുന്നു
മുംബൈയില്‍ വോട്ട് ചെയ്യാനാവില്ല; വോട്ട് ചെയ്യാന്‍ വരുന്ന സ്ഥലവും, തിയതിയും പങ്കുവെച്ച് വിരാട് കോഹ് ലി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുവാന്‍ തനിക്ക് സാധിച്ചേക്കില്ലെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ വോട്ട് ചെയ്യുവാന്‍ താന്‍ എത്തുമെന്നാണ് കോഹ് ലി ആരാധകരോടായി പറയുന്നത്. എന്ന്, എവിടെ വോട്ട് ചെയ്യാന്‍ എത്തും എന്ന വിവരവും കോഹ് ലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവയ്ക്കുന്നു. 

മുംബൈയില്‍ നിന്നും വോട്ട് ചെയ്യുവാന്‍ കോഹ് ലി ലക്ഷ്യം വെച്ചതോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല എന്ന അവസ്ഥ താരത്തിന് വന്നത്. എന്നിലിപ്പോള്‍, ഗുരുഗ്രാമില്‍ വോട്ട് ചെയ്യുവാന്‍ എത്തുമെന്നാണ് കോഹ് ലി തന്റെ ഐഡി കാര്‍ഡിന്റെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നത്. 

മെയ് 12നാണ് ഇവിടെ വോട്ടെടുപ്പ്. നിങ്ങള്‍ വോട്ട് ചെയ്യുവാന്‍ തയ്യാറാണോ എന്നും കോഹ് ലി ചോദിക്കുന്നു. മുംബൈയില്‍ നിന്ന് വോട്ട് രേഖപ്പെടുത്താന്‍ അനുമതി തേടിയുള്ള കോഹ് ലിയുടെ അപേക്ഷ ലഭിച്ചു. എന്നാല്‍ ആ അപേക്ഷ ഇപ്പോള്‍ സ്വീകരിച്ചാല്‍ അദ്ദേഹത്തിന് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ മുംബൈയിലേക്ക് വോട്ടേഴ്‌സ് ലിസ്റ്റിലെ പേര് മാറ്റുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ മാത്രമെ പരിഗണിക്കുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com