ഞങ്ങളെ പുറത്താക്കിയത് 45 മിനിറ്റിന്റെ മോശം ക്രിക്കറ്റ്; ക്രെഡിറ്റ് ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്കെന്ന് കൊഹ് ലി 

'ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച കളി പുറത്തെടുത്താലും ഒടുവില്‍ 45 മിനിറ്റിലെ മോശം പ്രകടനം നിങ്ങളെ പുറത്താക്കും'
ഞങ്ങളെ പുറത്താക്കിയത് 45 മിനിറ്റിന്റെ മോശം ക്രിക്കറ്റ്; ക്രെഡിറ്റ് ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്കെന്ന് കൊഹ് ലി 

മാഞ്ചെസ്റ്റര്‍: ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞ 18 റണ്‍സ് പരാജയത്തില്‍ അസ്വസ്ഥനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ് ലി. 45 മിനിറ്റിന്റെ മോശം ക്രിക്കറ്റ് മൂലം പുറത്താകേണ്ടിവരുന്നത് തീര്‍ത്തും നിരാശാജനകമാണെന്നാണ് മത്സരശേഷം വിരാട് പറഞ്ഞത്. 'ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച കളി പുറത്തെടുത്താലും ഒടുവില്‍ 45 മിനിറ്റിലെ മോശം പ്രകടനം നിങ്ങളെ പുറത്താക്കും. ന്യൂസിലന്‍ഡ് വിജയം അര്‍ഹിച്ചിരുന്നു. ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ അവര്‍ വിജയിച്ചു', കൊഹ് ലി പറഞ്ഞു.

ചില സമയങ്ങളില്‍ ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നത് കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി. അല്ലാത്തപക്ഷം വളരെ മികച്ച കളി തന്നെയാണ് ഞങ്ങള്‍ കാഴ്ചവച്ചത്. ടൂര്‍ണമെന്റിലെ ഞങ്ങളുടെ പ്രകടനത്തില്‍ വളരെയധികം അഭിമാനമുണ്ട്. നോക്കൗട്ടില്‍ കളി ആരുടെ നേര്‍ക്കും തിരിയാം. ന്യൂസിലന്‍ഡ് കൂടുതല്‍ സമചിത്തത പാലിച്ചു.അവര്‍ ഞങ്ങളെക്കാള്‍ ധീരതകാട്ടി. ഈ വിജയം അവര്‍ അര്‍ഹിക്കുന്നതാണ്, മത്സരശേഷം കൊഹ് ലി പ്രതികരിച്ചു.

മത്സരത്തിലെ ജഡേജയുടെ പ്രകടനത്തെയും അഭിനന്ദിച്ച നായകന്‍ ന്യൂസിലന്‍ഡ് ബോളര്‍മാരുടെ മികവിനെയും പ്രകീര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com