ലോകകപ്പില്‍ വെല്ലുവിളി കോഹ് ലിയുടെ നായകത്വം? ആശങ്ക തരുന്നത് ധോനിയുടെ അഭാവത്തിലെ കോഹ് ലി

കഴിഞ്ഞ രണ്ട് ഏകദിനങ്ങളില്‍ കോഹ് ലിയുടെ നായകത്വത്തിലെ പല തീരുമാനങ്ങളും ചോദ്യംചെയ്യപ്പെട്ടിരുന്നു
ലോകകപ്പില്‍ വെല്ലുവിളി കോഹ് ലിയുടെ നായകത്വം? ആശങ്ക തരുന്നത് ധോനിയുടെ അഭാവത്തിലെ കോഹ് ലി

സ്പിന്നര്‍മാരുടെ കൈകളിലേക്ക് പന്ത് എത്തുമ്പോള്‍ കളിയുടെ നിയന്ത്രണം ധോനിയിലേക്ക് വരുന്നത് കളിക്കളത്തില്‍ പല വട്ടം നമ്മള്‍ കണ്ടു കഴിഞ്ഞു. ലോക കപ്പിലും കോഹ് ലിക്ക് പിന്നില്‍ ധോനിയുണ്ടാവും എന്നുറപ്പാണ്. എന്നാല്‍ ധോനിയുടെ അഭാവത്തില്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോകുവാന്‍ കോഹ് ലി തയ്യാറായി കഴിഞ്ഞുവോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. 

കഴിഞ്ഞ രണ്ട് ഏകദിനങ്ങളില്‍ കോഹ് ലിയുടെ നായകത്വത്തിലെ പല തീരുമാനങ്ങളും ചോദ്യംചെയ്യപ്പെട്ടിരുന്നു. ബൗളര്‍മാരുടെ സ്‌പെല്ലുകള്‍ വിനിയോഗിക്കുന്നത് മുതല്‍ അവ തുടങ്ങുന്നു. കളിക്കിടയില്‍ ബൗളര്‍മാര്‍ക്ക് പ്രതികൂല ഫലം വന്നപ്പോഴും അവര്‍ക്കടുത്തേക്ക് ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ് ലി എത്തിയില്ല. ഇത്തരം ഉത്തരവാദിത്വങ്ങള്‍ മറ്റ് പല ഘട്ടങ്ങളിലും കോഹ് ലി ധോനിക്ക് വിട്ടവയായിരുന്നു. 

കുല്‍ദീപ്, കേദാര്‍ ജാദവ് എന്നിവര്‍ ബൗള്‍ ചെയ്യാന്‍ എത്തുമ്പോള്‍ നമുക്കത് വ്യക്തമായി മനസിലാവും. കോഹ് ലിയുടെ അഗ്രഷനും, കോഹ് ലിയുടെ ക്യാപ്റ്റന്‍സി ബ്രാന്‍ഡും നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. പക്ഷേ ധോനിയുടെ അഭാവത്തില്‍ കോഹ് ലിയുടെ നായകത്വം സങ്കീര്‍ണമാകുന്നു എന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ബിഷണ്‍ സിങ് ബേദി തന്നെ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. 

ധോനി ചെറുപ്പമാവുകയല്ല, ചെറുപ്പവുമല്ല. പക്ഷേ ടീമിന് ധോനിയെ വേണം. കോഹ് ലിക്കും ധോനിയെ വേണം. അത് നല്ല സൂചനയല്ലെന്നും ബിഷന്‍ സിങ് ബേദി അഭിപ്രായപ്പെട്ടിരുന്നു. ലോക കപ്പില്‍ കൂടുതല്‍ ആക്ടീവായി ധോനിക്കൊപ്പം നിന്ന് കോഹ് ലിയുടെ ഭാഗത്ത് നിന്നും നീക്കങ്ങള്‍ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അല്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കത് തിരിച്ചടിയാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com