'എല്ലാവര്‍ക്കും വിജയികളാകാന്‍ കഴിയില്ല'- ഹൃദയം തൊടുന്ന കുറിപ്പുമായി സാക്ഷി ധോനി

'എല്ലാവര്‍ക്കും വിജയികളാകാന്‍ കഴിയില്ല'- ഹൃദയം തൊടുന്ന കുറിപ്പുമായി സാക്ഷി ധോനി
'എല്ലാവര്‍ക്കും വിജയികളാകാന്‍ കഴിയില്ല'- ഹൃദയം തൊടുന്ന കുറിപ്പുമായി സാക്ഷി ധോനി

ദുബായ്: ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേയോഫ് സാധ്യതകള്‍ അവസാനിച്ചു കഴിഞ്ഞു. നേരിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്ന സിഎസ്‌കെയുടെ കച്ചിത്തുരുമ്പ് രാജസ്ഥാന്‍- മുംബൈ പോരാട്ടമായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ വിജയിച്ചതോടെ ആ പ്രതീക്ഷയും അവസാനിച്ചു കഴിഞ്ഞു. നാല് വിജയങ്ങള്‍ മാത്രമുള്ള അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. തുടര്‍ തോല്‍വികളില്‍ നട്ടംതിരിഞ്ഞ ടീമിന് ആശ്വാസമായിരുന്നു ഇന്നലെ റോയല്‍ ചലഞ്ചേഴ്്‌സ് ബാംഗ്ലൂരിനെതിരായ വിജയം. ധോനിക്കും ടീമിനുമെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. വയസന്‍ പട എന്ന പേര് വരെ സിഎസ്‌കെ കേള്‍പ്പിച്ചു. 

ഇപ്പോഴിതാ ആശ്വാസ വാക്കുകളുമായി ടീമിന് ആത്മവിശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോനിയുടെ ഭാര്യ സാക്ഷി. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലാണ് സാക്ഷി ടീം നിരാശപ്പെടേണ്ട കാര്യമില്ലെന്നും ഇതുരെ കളി മാത്രമാണെന്നും ഓര്‍മിപ്പിച്ച് രംഗത്തെത്തിയത്. 

'ചിലപ്പോള്‍ നിങ്ങള്‍ വിജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും. ഇതൊരു കളി മാത്രമാണ്.. ആവേശകരമായ നിരവധി വിജയങ്ങള്‍ക്കും വേദനാജനകമായ കുറച്ച് പരാജയങ്ങള്‍ക്കും സാക്ഷിയായ വര്‍ഷങ്ങളാണ് കടന്നു പോയത്. വിജയങ്ങള്‍ ആഘോഷിക്കപ്പെടും. തോല്‍വികള്‍ ഹൃദയഭേദകമായി മാറും. ചിലര്‍ ന്യായമായി പ്രതികരിക്കും ചിലര്‍ തിരിച്ചും'. 

'വികാരങ്ങള്‍ കായികക്ഷമതയുടെ സത്തയെ കീഴ്‌പ്പെടുത്താതിരിക്കട്ടെ. ഇതൊരു കളി മാത്രമാണ്! ആരും തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ എല്ലാവര്‍ക്കും വിജയികളാകാന്‍ കഴിയില്ല. തോല്‍വിയില്‍ നിരാശനായി മൈതാനം വിടുമ്പോള്‍ അവിടം ദൂരമുള്ളതായി അനുഭവപ്പെടും. സന്തോഷകരമായ ശബ്ദങ്ങളും നെടുവീര്‍പ്പുകളും വേദന വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് ഒരു കളി മാത്രമാണെന്ന് ആന്തരിക ശക്തിയാല്‍ അറിഞ്ഞ് നിയന്ത്രിക്കുക'. 

'അന്ന് നിങ്ങള്‍ വിജയികളായിരുന്നു, നിങ്ങള്‍ ഇപ്പോഴും വിജയികളാണ്. പോരാടാനായി ജനിച്ച യഥാര്‍ത്ഥ യോദ്ധാക്കള്‍. ഞങ്ങളുടെ ഹൃദയത്തിലും മനസിലും എല്ലായ്‌പ്പോഴും സൂപ്പര്‍ രാജക്കന്‍മാരായിരിക്കും നിങ്ങള്‍'- സാക്ഷി കുറിച്ചു.
 

 
 
 
 
 
 
 
 
 
 
 
 
 

 

A post shared by Sakshi Singh Dhoni (@sakshisingh_r) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com