ഫിഞ്ച് ആത്മവിശ്വാസം നല്‍കി, ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി കോഹ്‌ലിയുമുണ്ടായി; തകര്‍പ്പന്‍ കളിക്ക് പിന്നാലെ ദേവ്ദത്ത് പടിക്കല്‍ 

റോയല്‍ ചലഞ്ചേഴ്‌സിനായി ഓപ്പണിങ്ങില്‍ അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് അര്‍ധ ശതകം തികച്ചാണ് മടങ്ങിയത്
ഫിഞ്ച് ആത്മവിശ്വാസം നല്‍കി, ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി കോഹ്‌ലിയുമുണ്ടായി; തകര്‍പ്പന്‍ കളിക്ക് പിന്നാലെ ദേവ്ദത്ത് പടിക്കല്‍ 


ദുബായ്: മറുതലയ്ക്കല്‍ നിന്ന് ആരോണ്‍ ഫിഞ്ച് നല്‍കിയ ആത്മവിശ്വാസമാണ് തന്നെ തുണച്ചതെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. റോയല്‍ ചലഞ്ചേഴ്‌സിനായി ഓപ്പണിങ്ങില്‍ അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് അര്‍ധ ശതകം തികച്ചാണ് മടങ്ങിയത്. 

42 പന്തില്‍ നിന്ന് ഏട്ട് ഫോറിന്റെ അകമ്പടിയോടെയായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. സ്‌ട്രൈക്ക്‌റേറ്റ് 133.33. ആര്‍സിബിക്കായി അരങ്ങേറ്റം കുറിക്കാന്‍ പോവുന്നു എന്ന് കേട്ടതോടെ ഞാന്‍ അസ്വസ്ഥനായി. മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്നാല്‍ ആദ്യ രണ്ട് പന്തുകള്‍ നേരിട്ട് കഴിഞ്ഞതോടെ ആത്മവിശ്വാസം തോന്നി, ദേവ്ദത്ത് പറയുന്നു. 

കോഹ് ലിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. കോഹ്‌ലിക്കൊപ്പമായിരിക്കുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തോട് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും. ഹൈദരാബാദിനെതിരെ എനിക്ക് വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് ഫിഞ്ചിന് മനസിലായി. അതോടെ അദ്ദേഹം എനിക്ക് സ്‌ട്രൈക്ക് നല്‍കുകയും, എന്നില്‍ വിശ്വസിക്കുകയും ചെയ്തു...

വ്യാഴാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ഹൈദരാബാദിനെതിരെ ദേവ്ദത്ത് പടിക്കലിന്റേയേും ഡിവില്ലിയേഴ്‌സിന്റേയും ഇന്നിങ്‌സ് ആണ് ബാംഗ്ലൂരിനെ 163 എന്ന വിജയ ലക്ഷ്യത്തിലേക്ക് എത്തിച്ചത്. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഹൈദരാബാദിന് വേണ്ടി ബെയര്‍‌സ്റ്റോയും മനീഷ് പാണ്ഡേയും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com