ധോനിയുടെ ക്യാപ്റ്റന്‍സിക്ക് 10ല്‍ 4 മാര്‍ക്ക്, പിഴവുകള്‍ എണ്ണിയെണ്ണി നിരത്തി സെവാഗ് 

ചെന്നൈയുടെ ഫീല്‍ഡിങ്ങിന്റെ സമയത്തെ ധോനിയുടെ നായകത്വത്തേയും സെവാഗ് വിമര്‍ശിക്കുന്നു
ധോനിയുടെ ക്യാപ്റ്റന്‍സിക്ക് 10ല്‍ 4 മാര്‍ക്ക്, പിഴവുകള്‍ എണ്ണിയെണ്ണി നിരത്തി സെവാഗ് 

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോനിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. പത്തില്‍ നാല് മാര്‍ക്ക് ആണ് ഇവിടെ ധോനിയുടെ നായകത്വത്തിന് സെവാഗ് നല്‍കിയത്. 

അവസാന മൂന്ന് പന്തില്‍ ധോനി പറത്തിയ സിക്‌സ് കണ്ട് ചെന്നൈ വിജയ ലക്ഷ്യത്തിന് അടുത്ത് എത്തിയെന്ന് തോന്നിയിട്ടുണ്ടാവും. പക്ഷേ അങ്ങനെയല്ല. വിജയ ലക്ഷ്യം മറികടക്കാനുള്ള ശ്രമം ധോനിയില്‍ നിന്നുണ്ടായില്ല. ധോനി കളിച്ച ഡോട്ട് ബോളുകള്‍ ഇതിന് തെളിവാണെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു. 

ധോനി ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറേണ്ടിയിരുന്നു. അതല്ലെങ്കില്‍ സാം കറാന്‍ പുറത്തായതിന് ശേഷം രവീന്ദ്ര ജഡേജയെ ക്രീസിലേക്ക് വിടണം. കേദാര്‍ ജാദവിന് മുകളില്‍ ധോനി ബാറ്റ് ചെയ്യുകയെങ്കിലും വേണമായിരുന്നു. ജാദവ് കളിച്ച പന്തുകള്‍ക്ക് പകരം ധോനിയാണ് കളിച്ചിരുന്നത് എങ്കില്‍ 17 റണ്‍സ് തോല്‍വിയിലേക്ക് ചെന്നൈ വീഴുമായിരുന്നില്ല, സെവാഗ് പറഞ്ഞു. 

ചെന്നൈയുടെ ഫീല്‍ഡിങ്ങിന്റെ സമയത്തെ ധോനിയുടെ നായകത്വത്തേയും സെവാഗ് വിമര്‍ശിക്കുന്നു. ''വിചിത്രമായ തീരുമാനങ്ങളാണ് ഇവിടെ ധോനിയില്‍ നിന്ന് വന്നത്. റണ്‍സ് വിട്ടുകൊടുത്തിട്ടും ജഡേജക്കും പീയുഷ് ചൗളക്കും ധോനി ഓവര്‍ നല്‍കി കൊണ്ടിരുന്നു. സഞ്ജു സാംസണിന് നേരെ ചെന്നൈ സ്പിന്നര്‍മാര്‍ എറിഞ്ഞ നാല് ഓവറാണ് കളി രാജസ്ഥാന് ലഭിക്കാന്‍ ഇടയാക്കിയത്...''

''പിന്നാലെ എന്‍ഗിഡിയെ ധോനി കൊണ്ടുവന്നു. എന്‍ഗിഡി സഞ്ജുവിനെ പുറത്താക്കുകയും ചെയ്തു. അതിന് ശേഷം ചൗളയെ കൊണ്ടുവന്നപ്പോള്‍ തന്റെ അവസാന രണ്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് ചൗള വഴങ്ങിയത്. അതിനര്‍ഥം ധോനി നേരത്തെ ആ മാറ്റം കൊണ്ടുവരണമായിരുന്നു എന്നതാണ്''. 

സഞ്ജു സാംസണിനെതിരെ സ്പിന്നര്‍മാരെ വെച്ച് കളിച്ചത് ധോനിയുടെ പിഴവ്. തന്റെ ബാറ്റിങ് പൊസിഷന്‍ ധോനി തീരുമാനിച്ചതിലും പിഴവ്. ധോനിയുടെ നായകത്വത്തെ രാജസ്ഥാനെതിരായ മത്സരത്തില്‍ വിലയിരുത്തിയാല്‍ പത്തില്‍ നാല് മാര്‍ക്ക് ആയിരിക്കും ഞാന്‍ നല്‍കുക, സെവാഗ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com