റയലിനും ബാഴ്‌സയ്ക്കും പിന്നാലെ അത്‌ലറ്റികോ മാഡ്രിഡിലും പിടിമുറുക്കി കോവിഡ്; 5 താരങ്ങള്‍ക്ക് രോഗം

റയല്‍ മാഡ്രിനും ബാഴ്‌സയ്ക്കും പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡിലും പിടിമുറുക്കി കോവിഡ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മാഡ്രിഡ്: റയല്‍ മാഡ്രിനും ബാഴ്‌സയ്ക്കും പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡിലും പിടിമുറുക്കി കോവിഡ്. അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്കും നാല് കളിക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 

മുന്നേറ്റനിര താരം ഗ്രീസ്മാന്‍, മധ്യനിര താരം ഹെക്ടര്‍ ഹെരേര, ക്യാപ്റ്റന്‍ കോക്കെ, ജാവോ ഫെലിക്‌സ് എന്നീ കളിക്കാര്‍ക്കാണ് അത്‌ലറ്റിക്കോയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ക്ലബ് വ്യക്തമാക്കുന്നു. 

ബാഴ്‌സയില്‍ മൂന്ന് കളിക്കാര്‍ക്ക് കൂടി കോവിഡ്

ബാഴ്‌സയില്‍ മൂന്ന് കളിക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുട്ടിഞ്ഞോ, സെര്‍ജിയോ ഡെസ്റ്റ്, അബ്‌ഡേ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഡെംബെലെ, ഉംറ്റിറ്റി, ഡാനി ആല്‍വ്‌സ്,ജോര്‍ഡി ആല്‍ബ, അലക്‌സാന്‍ഡ്രോ ബാല്‍ഡെ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. 

അഞ്ച് കളിക്കാര്‍ക്കാണ് റയലില്‍ കോവിഡ് ബാധിച്ചത്. ഗോള്‍കീപ്പര്‍ കൂര്‍ട്ടോ, വൂക്ക ജോവിച്ച്, വിനിഷ്യസ് ജൂനിയര്‍, എഡ്വാര്‍ഡോ കാമാവിങ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റോഡ്രിഗോ അസെന്‍സിയോ, ലൂക്കാ മോഡ്രിച്ച്, ഗാരെത് ബെയ്ല്‍, മാഴ്‌സെലോ, ഇസ്‌കോ, ഡേവിഡ് അലാബ എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com