'രഹാനെ കയ്യടി നേടി, ഇവിടെ കോഹ്‌ലിക്ക് ചിലത് തെളിയിക്കാനുണ്ട്, അത് ഇന്ത്യന്‍ നായകനെ ആക്രമണകാരിയാക്കും'

ഓസ്‌ട്രേലിയയില്‍ പരമ്പര ജയത്തിലേക്ക് രഹാനെ എത്തിച്ചതോടെ കോഹ് ലിക്ക് മേല്‍ സമ്മര്‍ദമുണ്ടാവുമെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ പറയുന്നത്
വിരാട് കോഹ്‌ലി, രഹാനെ/ഫോട്ടോ: പിടിഐ
വിരാട് കോഹ്‌ലി, രഹാനെ/ഫോട്ടോ: പിടിഐ

ചെന്നൈ: ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേക്ക് തിരികെ എത്തുമ്പോള്‍ കോഹ് ലിക്ക് മേല്‍ സമ്മര്‍ദമുണ്ടാവുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍. ഓസ്‌ട്രേലിയയില്‍ പരമ്പര ജയത്തിലേക്ക് രഹാനെ എത്തിച്ചതോടെ കോഹ് ലിക്ക് മേല്‍ സമ്മര്‍ദമുണ്ടാവുമെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ പറയുന്നത്. 

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണ് അത്. രഹാനെയുടെ ശാന്തമായ ക്യാപ്റ്റന്‍സി സ്റ്റൈല്‍ ഒരുപാട് ക്രഡിറ്റും നേടി. അതെല്ലാം തിരിച്ചു വരുന്ന കോഹ് ലിക്ക് മേല്‍ ചെറിയ സമ്മര്‍ദം സൃഷ്ടിക്കും. എന്നാല്‍ സമ്മര്‍ദത്തില്‍ നിന്നുകൊണ്ട് വിജയിക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ, പ്രത്യേകിച്ചും നായകന്റെ കഴിവാണ് എന്റെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. 

സമ്മര്‍ദത്തില്‍ നിന്ന് കോഹ് ലി ആര്‍ത്തുല്ലസിക്കും. അതുകൊണ്ട് ഇംഗ്ലണ്ടിന് എതിരേയും കോഹ് ലി ചാര്‍ജ് ആയിരിക്കും എന്നതില്‍ സംശയമില്ല. ആ ഓസ്‌ട്രേലിയയില്‍ കോഹ് ലി ക്യാപ്റ്റന്‍ സ്ഥാനത്ത് ഇല്ലായിരുന്നു എന്നതിന് അര്‍ഥം കോഹ് ലി സൃഷ്ടിച്ച ടീം സംസ്‌കാരം അവിടെ മാറി എന്നല്ല. ഇപ്പോഴത്തെ ഇന്ത്യയുടെ മനോഭാവത്തിന്റെ ഉത്തരവാദി കോഹ് ലിയാണ്, നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. 

ആദ്യ ടെസ്റ്റില്‍ തന്നെ ഇംഗ്ലണ്ട് മികവ് കാണിക്കണം. 1-0ന് ഇംഗ്ലണ്ട് പിന്നിലായാല്‍ പിന്നെ എല്ലാം മറക്കാം. കോഹ് ലി വീണ്ടും രാജാവാകും. എന്നാല്‍ ഇന്ത്യന്‍ കളിക്കാരില്‍ ആശങ്ക നിറയ്ക്കാന്‍ റൂട്ടിന് കഴിഞ്ഞാല്‍ ഈ പരമ്പര എല്ലാവരുടേയും ശ്രദ്ധ പിടിക്കുമെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍ ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com