അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്ത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അക്സര്‍ പട്ടേല്‍, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന് എന്നിവരുടെ ബൗളിങിന് മുന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിര അടിയറവ് പറഞ്ഞത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 55 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ടോപ് സ്കോറര്‍. 46 റണ്‍സെടുത്ത ഡാന്‍ ലോറന്‍സാണ് പിടിച്ചു നിന്ന മറ്റൊരു താരം.
ജോണി ബെയര്‍സ്റ്റോ (28), ഒലി പോപ് (29) എന്നിവരും രണ്ടക്കം കടന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് (അഞ്ച്), ഡോം സിബ്ലി (രണ്ട്), സാക് ക്രൗളി (ഒന്‍പത്), ബെന്‍ ഫോക്സ് (ഒരു റണ്‍), ജാക്ക് ലീഷ് (ഏഴ്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി.
പത്ത് റണ്‍സെടുത്ത് ജെയിംസ് ആന്ഡേഴ്സന് പുറത്താകാതെ നിന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ