'ഗുരു vs ശിഷ്യന്‍! സ്റ്റംപ് മൈക്കിലൂടെ ഉറപ്പായും കേള്‍ക്കാം'; ആവേശം കൂട്ടി രവി ശാസ്ത്രി

ധോനിയും റിഷഭ് പന്തും നേര്‍ക്കുനേര്‍ വരുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഈ കാത്തിരിപ്പിന് ആവേശം കൂട്ടി രവി ശാസ്ത്രിയും
ധോനി, റിഷഭ് പന്ത്/ഫയല്‍ ചിത്രം
ധോനി, റിഷഭ് പന്ത്/ഫയല്‍ ചിത്രം

മുംബൈ: ധോനിയും റിഷഭ് പന്തും നേര്‍ക്കുനേര്‍ വരുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഈ കാത്തിരിപ്പിന് ആവേശം കൂട്ടി രവി ശാസ്ത്രിയും. സ്റ്റംപ് മൈക്കിലൂടെ ഉറപ്പായും പലതും കേള്‍ക്കാനുണ്ടാവും എന്നാണ് ശാസ്ത്രി ആരാധകരോട് പറയുന്നത്. 

14ാം സീസണിലെ രണ്ടാമത്തെ മത്സരത്തിലാണ് ചെന്നൈയും ഡല്‍ഹിയും കൊമ്പുകോര്‍ക്കുന്നത്. ഐപിഎല്ലില്‍ നായകനായി റിഷഭ് പന്തിന്റെ അരങ്ങേറ്റമാണ് ഇത്. ധോനിക്കാണെങ്കില്‍ ജയിച്ച് തുടങ്ങേണ്ടത് അനിവാര്യവുമാണ്. ഇരുകൂട്ടരും തോറ്റുകൊടുക്കാന്‍ മനസില്ലാതെ കൊമ്പുകോര്‍ക്കുമ്പോള്‍ ജയം ഗുരുവിനൊപ്പമോ ശിഷ്യനൊപ്പമോ എന്നറിയാന്‍ ആകാംക്ഷ കൂടുന്നു. 

ഗുരു vs ശിഷ്യന്‍. ഇന്ന് നല്ല രസമായിരിക്കും. സ്റ്റംപ് മൈക്കിലൂടെ ഉറപ്പായും കേള്‍ക്കാം എന്നാണ് രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്. ധോനിയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ പ്രയോഗിക്കുമെന്ന് ആദ്യ മത്സരത്തിന് മുന്‍പായി റിഷഭ് പന്ത് വ്യക്തമാക്കിയിട്ടുണ്ട്. റിഷഭ് പന്തിനായി ധോനിയും തന്ത്രങ്ങള്‍ കരുതി വെച്ചിട്ടുണ്ടാവുമെന്ന് ഉറപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com