ക്യാപ്റ്റനായി അരങ്ങേറ്റം; ടോസ് നേടി സഞ്ജു; പഞ്ചാബിന് ബാറ്റിങ്

ക്യാപ്റ്റനായി അരങ്ങേറ്റം; ടോസ് നേടി സഞ്ജു; പഞ്ചാബിന് ബാറ്റിങ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ ടോസ് വിജയിച്ച സഞ്ജു സാംസൺ. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിൽ ടോസ് നേടിയ സഞ്ജു പഞ്ചാബിനെ ബാറ്റിങിന് അയച്ചു. 

കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണിൽ സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റൻ ആക്കിയിരിക്കുന്നത്. ഐപിഎല്ലിൽ ഒരു മലയാളി ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത് ഇതാദ്യമാണ്. 

സഞ്ജുവിനു പുറമേ ബെൻ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലർ എന്നിവരിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസും രാജസ്ഥാൻ നിരയിലാണ്.

ക്യാപ്റ്റൻ കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരൻ എന്നിവരടങ്ങുന്ന പഞ്ചാബ് കരുത്തുറ്റ നിരയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com