തുടരെ 20 കളിയില്‍ ഫോമിലേക്ക് എത്താതെ ധോനി; ഇന്ന് കത്തിക്കയറുമോ? ബാറ്റിങ് പൊസിഷന്‍ വീണ്ടും ചര്‍ച്ച

കൊല്‍ക്കത്തയ്‌ക്കെതിരെ ഇന്ന് വാങ്കഡെയില്‍ ഇറങ്ങുമ്പോള്‍ ധോനി ബാറ്റിങ് ഫോമിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യവും ശക്തമാവുന്നു
ധോനി/ഫയല്‍ ചിത്രം
ധോനി/ഫയല്‍ ചിത്രം

വാങ്കഡെ: കൊല്‍ക്കത്തയ്‌ക്കെതിരെ ഇന്ന് വാങ്കഡെയില്‍ ഇറങ്ങുമ്പോള്‍ ധോനി ബാറ്റിങ് ഫോമിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യവും ശക്തമാവുന്നു. കഴിഞ്ഞ രണ്ട് കളിയില്‍ രണ്ടിലും ചെന്നൈ ജയം പിടിച്ചെങ്കിലും നായകന്‍ ഫോമിലേക്ക് ഉയരാത്തതാണ് അവര്‍ക്ക് ആശങ്കയാവുന്നത്. 

സീസണില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ രണ്ട് പന്തില്‍ ഡക്കായി മടങ്ങിയ ധോനി, രണ്ടാമത്തെ കളിയില്‍ 17 പന്തില്‍ നിന്ന് 18 റണ്‍സ് ആണ് എടുത്തത്. 20 കളിയിലാണ് നായകന്റെ ഫോമില്ലായ്മയ തുടരുന്നു. രാജസ്ഥാന്‍ റോയല്‍സിന് എതിരായ കളിയില്‍ ആറ് പന്തില്‍ നിന്നാണ് ധോനി തന്റെ അക്കൗണ്ട് തുറന്നത്. 

മറ്റൊരു സാഹചര്യത്തിലാണ് താന്‍ ആറ് പന്തില്‍ നിന്ന് ഒരു റണ്‍ കണ്ടെത്തിയത് എങ്കില്‍ അത് ടീമിനെ മോശമായി ബാധിച്ചേക്കാമായിരുന്നു എന്നാണ് ധോനി പറഞ്ഞത്. കഴിഞ്ഞ കളിയില്‍ ഏഴാമതാണ് ധോനി ബാറ്റിങ്ങിന് ഇറങ്ങിയത്. ഇത് ധോനിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. 

രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നീ താരങ്ങള്‍ക്ക് ഫിനിഷര്‍ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യാനാവും. ഇതിലൂടെ ധോനിക്ക് ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറാം. കഴിഞ്ഞ സീസണിലും ധോനി അഞ്ചാം സ്ഥാനത്ത് പോലും ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

ഏഴാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ആദ്യ പന്ത് മുതല്‍ ബൗണ്ടറി നേടുക എന്ന സമ്മര്‍ദം ധോനിക്ക് മുകളില്‍ വരുന്നു. ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറിയാല്‍ നിലയുറപ്പിക്കാന്‍ സമയം ലഭിക്കുന്നതിലൂടെ ചെന്നൈ നായകന് താളം കണ്ടെത്താനാവും എന്നാണ് കഴിഞ്ഞ സീസണ്‍ മുതല്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചത്. 14ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ധോനി ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറാന്‍ തയ്യാറാവുമോ എന്നതിനും ഉത്തരമാവും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com