ചെന്നൈ ടെസ്റ്റ് : ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ് ; ഷഹബാസ് നദീം ഇന്ത്യന്‍ ടീമില്‍

സ്പിന്നര്‍ ഷഹബാസ് നദീമിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി
കോഹ്‌ലി ടോസ്സിടുന്നു / ട്വിറ്റര്‍ ചിത്രം
കോഹ്‌ലി ടോസ്സിടുന്നു / ട്വിറ്റര്‍ ചിത്രം

ചെന്നൈ : ചെന്നൈയില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്പിന്നര്‍ ഷഹബാസ് നദീമിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. 

ജോസഫ് ബേണ്‍സ്, ഡോം സിബ്ലി, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഒലി പോപ്പ്, ജോസ് ബട്ട്‌ലര്‍, ഡോം ബെസ്സ്, ജോപ്ര ആര്‍ച്ചര്‍, ജാക്ക് ലീ, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ട് അന്തിമ ഇലവനിലുള്ളത്. 

രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, വാ,ിങ്ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, ഷഹബാസ് നദീം എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്. 

പരിക്കിനെ തുടര്‍ന്ന് സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കി. പകരമാണ് ഷഹബാസ് നദീമിനെയും രാഹുല്‍ ചാഹറെയും സെലക്ടര്‍മാര്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com