ഇന്ത്യ–ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ന് തുടക്കം ; ഇരുടീമുകൾക്കും നിർണായകം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മല്‍സരം നിര്‍ണായകമാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

അഹമ്മദാബാദ് :  ഇന്ത്യ–ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ന് തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെ ആദ്യ രാജ്യാന്തര മല്‍സരമാണ് ഇത്.  ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മല്‍സരം തുടങ്ങുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മല്‍സരം നിര്‍ണായകമാണ്.

മൂന്ന് പേസര്‍മാരേയും രണ്ട് സ്പിന്നര്‍മാരേയും ഇന്ത്യ അന്തിമ ഇലവനിൽ ഉള്‍പ്പെടുക്കിയേക്കും. ജസ്പ്രീത് ബുംറയുടെ വരവ് ഇന്ത്യയ്ക്ക് കരുത്താകും. ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയുടെ നൂറാം മൽസരമാണ്. കുല്‍ദീപ് യാദവിന് അവസരം ലഭിച്ചേക്കില്ല.

ജെയിംസ് ആന്‍ഡേഴ്സന്റെ തിരിച്ചുവരവ് ഇംഗ്ലണ്ടിനും ആത്മവിശ്വാസം നല്‍കുന്നു.  ചെപ്പോക്ക് സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റിൽഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു മുന്നിൽ ഇടിമിന്നലായെത്തിയത് ആൻഡേഴ്സന്റെ സ്വിങ് ബൗളിങ്ങാണ്. നിലവില്‍, പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com