കൊഹ്‌ലിയും ഇഷനും 'തകര്‍ത്തു'; മോദി സ്‌റ്റേഡിയത്തില്‍ ജയം തിരിച്ചുപിടിച്ച് ഇന്ത്യ 

ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വിജയം
ട്വന്റി20യില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ച്വുറി നേടിയ കൊഹ് ലി
ട്വന്റി20യില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ച്വുറി നേടിയ കൊഹ് ലി

അഹമ്മദാബാദ്: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വിജയം. 164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയും ഇഷന്‍ കിഷനും അര്‍ധ സെഞ്ച്വുറി നേടി. കൊഹ് ലിയാണ് ടോപ്‌സ്‌കോറര്‍.

ട്വന്റി20യിലെ ഇഷാന്റെ ആദ്യ അര്‍ധ സെഞ്ച്വുറിയാണ് അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തില്‍ കുറിച്ചത്. 32 പന്തുകളില്‍ നിന്ന് 2 സിക്‌സറുകളും നാലു അഞ്ച് ബൗണ്ടറികളും അടിച്ചാണ് ഇഷാന്‍ 56 റണ്‍സ് നേടിയത്. കെഎല്‍ രാഹുല്‍, ഇഷന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്

ഇംഗ്ലണ്ട് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ടോപ് സ്‌കോറര്‍. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ജോസ് ബട്‌ലര്‍ (പൂജ്യം) വിക്കറ്റിനു മുന്നില്‍ കുരുങ്ങി. തുടര്‍ന്ന് ജേസണ്‍ റോയി – ഡേവിഡ് മലാന്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. ഒന്‍പതാം ഓവറില്‍ യുസ്‌വേന്ദ്ര ചെഹല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഡേവിഡ് മലാനെ (24 റണ്‍സ്) വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 46 റണ്‍സെടുത്ത ജേസണ്‍ റോയിയെ വാഷിങ്ടന്‍ സുന്ദറിന്റെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ക്യാച്ചെടുത്തു പുറത്താക്കി.

ജോണി ബെയര്‍സ്‌റ്റോയെ (20 റണ്‍സ്) വാഷിങ്ടന്‍ സുന്ദറിന്റെ ബോളിങ്ങില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്തു പുറത്താക്കി. നായകന്‍ ഒയിന്‍ മോര്‍ഗന്‍ 28 റണ്‍സെടുത്തും ബെന്‍ സ്‌റ്റോക്‌സ് 24 റണ്‍സെടുത്തും പുറത്തായി. സാം കറന്‍ ആറു റണ്‍സോടെയും ക്രിസ് ജോര്‍ദാന്‍ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com