ആറ് പന്തില്‍ ജയിക്കാന്‍ 20 റണ്‍സ്, ബാറ്റ് ചെയ്യേണ്ടത് എംഎസ് ധോനിയോ ഡിവില്ലിയേഴ്‌സോ? ഡുപ്ലസിസിന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th October 2021 12:18 PM  |  

Last Updated: 15th October 2021 12:18 PM  |   A+A-   |  

ms_dhoni_ab_devilliers

ഫോട്ടോ: ബിസിസിഐ, ഐപിഎല്‍

 

ക്രിക്കറ്റ് ലോകത്തെ എക്കാലത്തേയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് ധോനി. ട്വന്റി20 ക്രിക്കറ്റിലെ 360 ഡിഗ്രിയിലെ ഡിവില്ലിയേഴ്‌സിന്റെ ഹിറ്റുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരു താരമുണ്ടോ? ഇങ്ങനെ കൂറ്റനടിക്കാരായ രണ്ട് പേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ് താരം ഡുപ്ലസിസിലേക്ക് ചോദ്യം എത്തിയത്. 

അവസാന ആറ് പന്തില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്ന അവസ്ഥ. ഡിവില്ലിയേഴ്‌സിനെയാണോ ധോനിയെ ആണോ ഇറക്കുക? ഈ ചോദ്യത്തിന് ഐപിഎല്ലിലെ തന്റെ നായകനൊപ്പമാണ് ഡുപ്ലസിസ് നില്‍ക്കുന്നത്. 

ധോനിക്കും ഡിവില്ലിയേഴ്‌സിനും ഒപ്പം കളിക്കാന്‍ നിരവധി അവസരം ഡുപ്ലസിസിന് ലഭിച്ചിട്ടുണ്ട്. ധോനിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏതാനും വര്‍ഷങ്ങളായി ഡുപ്ലസിസ് കളിക്കുന്നു. ചെന്നൈ രണ്ട് വര്‍ഷം വിട്ടുനിന്നപ്പോള്‍ പുനെയില്‍ ഒരുമിച്ചാണ് ഡുപ്ലസിസും ധോനിയും കളിച്ചത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വയസ് 30 കടന്ന കളിക്കാര്‍

ഐപിഎല്‍ പതിനാലാം സീസണിന് ശേഷം ഡുപ്ലസിസിനെ ചെന്നൈ റീടെയ്ന്‍ ചെയ്‌തേക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. 30ന് മുകളില്‍ പ്രായമുള്ളവരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ധോനി, ഡുപ്ലസിസ്, ബ്രാവോ, രവീന്ദ്ര ജഡേജ, റായിഡു, സുരേഷ് റെയ്‌ന, മൊയിന്‍ അലി എന്നിവര്‍. ഡുപ്ലസിസിനെ 
ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യത വിരളമാണ്.