മുംബൈ: ഐപിഎല്ലിലും ഫോം കണ്ടെത്താനാവാതെ വലയുകയാണ് കോഹ് ലി. ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്റെ ഏറ്റവും മോശം പ്രകടനമാണ് കോഹ് ലിയില്‍ നിന്ന് വന്നിരിക്കുന്നത്.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആദ്യ 7 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 119 റണ്‍സ് ആണ് കോഹ് ലി സ്‌കോര്‍ ചെയ്തത്. അതിന് മുന്‍പ് ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് കോഹ് ലി ഏറ്റവും കുറവ് സ്‌കോര്‍ കണ്ടെത്തിയത് 2009ലാണ്. 123 റണ്‍സ് മാത്രമാണ് അന്ന് കോഹ് ലിക്ക് കണ്ടെത്താനായത്.
ആദ്യ 7 കളിയില്‍ നിന്ന് കൂടുതല്‍ റണ്‍സ് കോഹ്‌ലി കണ്ടെത്തിയത് 2016ല്‍
2012 സീസണില്‍ കണ്ടെത്തിയത് 129 റണ്‍സ്. 2010ല്‍ 131 റണ്‍സും. 2014 സീസണില്‍ ആദ്യ 7 കളിയില്‍ നിന്ന് 140 റണ്‍സ് ആണ് കോഹ് ലിക്ക് കണ്ടെത്താനായത്. ആദ്യ 7 കളിയില്‍ നിന്ന് കോഹ് ലി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ സീസണ്‍ 2016ലാണ്. 433 റണ്‍സ് ആണ് കോഹ് ലി കണ്ടെത്തിയത്.
ലഖ്‌നൗവിന് എതിരായ കളിയില്‍ കോഹ് ലി ഗോള്‍ഡന്‍ ഡക്കായിരുന്നു. ഡല്‍ഹിക്ക് എതിരെ 12 റണ്‍സില്‍ നില്‍ക്കെ റണ്‍ഔട്ടായി. ചെന്നൈക്കെതിരെ നേടാനായത് ഒരു റണ്‍സും. മുംബൈക്ക് എതിരെ 48 റണ്‍സ് കണ്ടെത്തിയതാണ് സീസണിലെ കോഹ് ലിയുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. രാജസ്ഥാന് എതിരെ അഞ്ചും കൊല്‍ക്കത്തക്കെതിരെ 12 റണ്‍സും പഞ്ചാബിന് എതിരെ 41 റണ്‍സും എടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക