2014ല്‍ ബാഴ്‌സയുടെ ലാ ലീഗ കിരീടം തട്ടിയകറ്റിയ റഫറി; അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ചങ്കിടിപ്പ് 

2014ലെ ലാ ലീഗയില്‍ അന്റോണിയോയില്‍ നിന്ന് വന്ന തീരുമാനങ്ങളിലൊന്ന് ബാഴ്‌സ ആരാധകര്‍ക്ക് മറക്കാനാവില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദോഹ: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സിന് എതിരെ മെസിയും കൂട്ടരും ഇങ്ങുമ്പോള്‍ കളി നിയന്ത്രിക്കുന്ന റഫറി ആരെന്നതാണ് ആരാധകര്‍ക്കിടയില്‍ ആശങ്ക നിറയ്ക്കുന്നത്. സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലോഹോസ് ആണ് അര്‍ജന്റീന-പോളണ്ട് മത്സരം നിയന്ത്രിക്കുന്നത്. മെസിക്കെതിരെയുള്‍പ്പെടെ പല വിവാദ തീരുമാനങ്ങളുമെടുത്തിട്ടുള്ള റഫറിയാണ് അന്റോണിയോ. 

2014ലെ ലാ ലീഗയില്‍ അന്റോണിയോയില്‍ നിന്ന് വന്ന തീരുമാനങ്ങളിലൊന്ന് ബാഴ്‌സ ആരാധകര്‍ക്ക് മറക്കാനാവില്ല. സീസണിന്റെ അവസാന ദിനം അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ ബാഴ്‌സക്കായി മെസി വല കുലുക്കിയപ്പോള്‍ ഓഫ്‌സൈഡ് വിളിച്ച് അന്റോണിയോ ഗോള്‍ അനുവദിച്ചില്ല. ബാഴ്‌സയ്ക്ക് അവിടെ കിരീടവും നഷ്ടമായി. 

മെസിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയ റഫറി

മറഡോണയുടെ വിയോഗത്തിന് പിന്നാലെ ഗോളടിച്ചതിന് ശേഷം ജഴ്‌സി ഊരിയതിന് മെസിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയതും അന്റോണിയോ ആണ്. ഓസാസുനോയ്ക്ക് എതിരായ കളിയില്‍ വല കുലുക്കിയതിന് ശേഷം ബാഴ്‌സ ജഴ്‌സി ഊരി അടിയിലിട്ടിരിക്കുന്ന ന്യൂവെല്‍സ് ഓള്‍ഡ് ബോയ് ജഴ്‌സി കാണിച്ചാണ് മെസി മറഡോണയ്ക്ക് അന്ന് ആദരവര്‍പ്പിച്ചത്.

ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ രണ്ട് മത്സരങ്ങളിലാണ് അന്റോണിയെ റഫറിയായത്. സെനഗലും ഖത്തറും ഏറ്റുമുട്ടിയ ലോകകപ്പിലെ ഉദ്ഘാടന മത്സരമായിരുന്നു ആദ്യത്തേത്. അവിടെ ആറ് യെല്ലോ കാര്‍ഡാണ് അന്റോണിയോ ഉയര്‍ത്തിയത്. ബാഴ്‌സയുടെ ലാ ലീഗ കിരീടം നഷ്ടപ്പെടുത്തിയത് പോലൊന്ന് വീണ്ടും അന്റോണിയയുടെ കയ്യില്‍ നിന്ന് ഇന്ന് വരല്ലേയെന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com