'ഡീഗോ, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളെ പിന്തുണച്ചതിന് നന്ദി'; ഹൃദയം തൊട്ട് മെസി

'2014 ലോകകപ്പില്‍ എല്ലാം നല്‍കി കളിച്ചിട്ടും അര്‍ഹതയുണ്ടായിട്ടും നമുക്ക് കിരീടം നേടാനായില്ല'
ലോകകപ്പ് ട്രോഫിയുമായി മെസി/ എഎഫ്പി
ലോകകപ്പ് ട്രോഫിയുമായി മെസി/ എഎഫ്പി

ബ്യൂണസ് ഐറിസ്: സ്വര്‍ഗത്തിലിരുന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിന് നന്ദി.  ലോക കിരീടവുമായി സ്വന്തം മണ്ണിലേക്ക് എത്തി ആരാധകരുമൊത്ത് ആഘോഷിച്ചതിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി മെസി. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറയുകയാണ് അര്‍ജന്റൈന്‍ നായകന്‍. 

ഗ്രാന്‍ഡോളിയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിലേക്കുള്ള യാത്ര 30 വര്‍ഷം എടുത്തു. ഒരുപാട് സന്തോഷങ്ങളും ചില സങ്കടങ്ങളുമെല്ലാം ഈ പന്ത് എനിക്കായി നല്‍കാന്‍ തുടങ്ങിയിട്ട് മൂന്ന് ദശകങ്ങളാവുന്നു. ലോക ചാമ്പ്യനാവുക എന്നതായിരുന്നു എന്റെ സ്വപ്നം. അതിനായുള്ള ശ്രമങ്ങള്‍ ഞാന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു...

2014 ലോകകപ്പില്‍ എല്ലാം നല്‍കി കളിച്ചിട്ടും അര്‍ഹതയുണ്ടായിട്ടും നമുക്ക് കിരീടം നേടാനായില്ല. സ്വര്‍ഗത്തിലിരുന്ന ഡീഗോയും നമ്മെ പ്രോത്സാഹിപ്പിച്ചു. ബെഞ്ചിലിരിക്കേണ്ടി വന്നിട്ടും മത്സര ഫലം എന്താണെങ്കിലും കാര്യങ്ങള്‍ നമുക്ക് അനുകൂലമായി വരാതിരുന്നപ്പോഴുമെല്ലാം കിരീടം എന്ന ലക്ഷ്യത്തില്‍ മാത്രമായിരുന്നു നമ്മുടെ ശ്രദ്ധ, മെസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

രാത്രിയും പകലും നമുക്കായി അധ്വാനിച്ച ദേശിയ ടീമിലെ ടെക്‌നിക്കല്‍ സംഘവുമുണ്ട്. കാര്യങ്ങള്‍ നമുക്ക് എളുപ്പമാക്കി തരാന്‍ അവര്‍ പ്രയത്‌നിച്ചു. ഒരുപാട് വട്ടം തോല്‍വികള്‍ യാത്രയുടെ ഭാഗമായി. അതില്‍ നിന്നുള്ള പാഠങ്ങളും നിരാശകളും ഇല്ലാതെ ജയത്തിലേക്ക് എത്തുക അസാധ്യമാണ്...എന്റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു...മെസി കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com