ഐപിഎല്‍ താര ലേലം; 'ഡുപ്ലസിസിനായി ഫ്രാഞ്ചൈസികള്‍ കൊമ്പുകോര്‍ക്കും, 11 കോടി വരെ പ്രതിഫലം ഉയരും'

സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലസിസ് ആവും ഏറ്റവും മൂല്യമേറിയ താരം എന്നാണ് ബ്രാഡ് ഹോഗ് പ്രവചിക്കുന്നത്
ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

സിഡ്‌നി: ഐപിഎല്‍ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ മത്സരിക്കാന്‍ പോകുന്നത് ഏത് താരത്തിന് വേണ്ടിയാവും എന്ന് പ്രവചിച്ച് ബ്രാഡ് ഹോഗ്. സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലസിസ് ആവും ഏറ്റവും മൂല്യമേറിയ താരം എന്നാണ് ബ്രാഡ് ഹോഗ് പ്രവചിക്കുന്നത്. 

താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രാഞ്ചൈസികള്‍ എത്തുക ഡുപ്ലസിസിന് വേണ്ടിയാവും. ഡുപ്ലസിസിന്റെ നായകത്വ മികവും അതിന് കാരണമാണ്. ബാംഗ്ലൂരും, കൊല്‍ക്കത്തയും പഞ്ചാബും ചെന്നൈയുമെല്ലാം ഡുപ്ലസിസിന് വേണ്ടി ഇറങ്ങും. ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിലും ഡുപ്ലസിസ് സ്ഥിരത പുലര്‍ത്തുന്നതായി ബ്രാഡ് ഹോഗ് ചൂണ്ടിക്കാണിച്ചു. 

സ്ഥിരത പുലര്‍ത്തുന്ന കളിക്കാരനാണ് ശ്രേയസ് അയ്യര്‍

11 കോടി രൂപ വരെ ഡുപ്ലസിസിന്റെ വില ഉയരാം. പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷത്തെ പ്രകടനം നോക്കുമ്പോള്‍. ബാംഗ്ലൂര്‍, പഞ്ചാബ്, കൊല്‍ക്കത്ത ടീമുകളും ശ്രേയസ് അയ്യറിനായി താര ലേലത്തില്‍ പോരാട്ടം നടത്തും. സ്ഥിരത പുലര്‍ത്തുന്ന കളിക്കാരനാണ് ശ്രേയസ് അയ്യര്‍. ഐപിഎല്ലിലെ ക്യാപ്റ്റന്‍സി മികവും ശ്രേയസിനെ തുണയ്ക്കും. 

അപകടകരമായ സന്ദര്‍ഭങ്ങളില്‍ പന്തെറിയുകയും അവിടെ മികവ് കാണിക്കുകയും ചെയ്യുന്ന ബൗളറാണ് റബാഡ. റണ്‍സ് വിട്ടുകൊടുക്കാനും റബാഡ പിശുക്കുന്നു. 10 ടീമുകളും മുഹമ്മദ് ഷമിക്ക് വേണ്ടി പോരിന് ഇറങ്ങും. 5 കോടിക്ക് മുകളില്‍ ഷമിയുടെ വില ഉയരും. നാല് കോടിക്ക് മുകളില്‍ ഡേവിഡ് വാര്‍ണര്‍ക്ക് വില ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും ഹോഗ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com